തിരുവനന്തപുരം: ‘പശ്ചിമഘട്ടം തകര്‍ന്നു, കേരളം കാത്തിരിക്കുന്നത് വന്‍ദുരന്തം, അതിന് നാലോ അഞ്ചോ വർഷം മതി’- ഇതാണ് മാധവ് ഗാഡ്ഗില്‍ എന്ന പരിസ്ഥിതി വിദഗ്ധന്‍ കേരളത്തിന് 2013ല്‍ നല്‍കിയ മുന്നറിയിപ്പ്. കേരളം വീണ്ടുമൊരു പ്രളയത്തിന്റെ വക്കില്‍ തട്ടിത്തടഞ്ഞുനില്‍ക്കുമ്പോള്‍ ഈ താക്കീത് സമൂഹമാധ്യമങ്ങളില്‍ പരിസ്ഥിതി വാദികളും രാഷ്‌ട്രീയക്കാരും സാധാരണക്കാരും പങ്കുവെയ്‌ക്കുകയാണ്. സ്വാഭാവികമായും ഈ സന്ദേശം വൈറലായി.
പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടുവെന്നും കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും അതിന് യുഗങ്ങൾ കാത്തിരിക്കേണ്ടെന്നുമാണ് ഗാഡ്ഗിൽ 2013ല്‍ പറഞ്ഞത്. അദ്ദേഹം പങ്കുവെച്ച ആശങ്ക ഇതായിരുന്നു:
‘പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണ്. അതിനു നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വർഷം മതി. അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണ് കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങൾക്ക് തന്നെ മനസ്സിലാകും.’
2019ലും 2020ലും പ്രളയങ്ങള്‍ ആവര്‍ത്തിച്ചപോള്‍, ഉരുള്‍പ്പൊട്ടലില്‍ നിരവദി പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഗാഡ്ഗിൽ റിപ്പോർട്ട് കേരളത്തില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കേരളം പരിസ്ഥിതിലോലപ്രദേശമാണെന്നതാണ് ഗാഡ്ഗിലിന്റെ ഒരു വിലയിരുത്തല്‍. അതിനാല്‍ വികസനപദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍ കരുതലോടെ പ്രവര്‍ത്തിക്കണമെന്നാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പറയുന്നത്. പക്ഷെ പ്രളയഭീതി ഒഴിയുമ്പോള്‍ അത് അവഗണിക്കുന്ന രാഷ്‌ട്രീയക്കാരും സര്‍ക്കാരും വീണ്ടും വീണ്ടും പ്രകൃതി ദുരന്തങ്ങളിലേക്ക് കേരളത്തെ എടുത്തെറിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: