ചിത്രദുര്‍ഗ: മുന്‍ കര്‍ണാടക മന്ത്രിയും ബിജെപി എംഎല്‍എയുമായ ഗൂലിഹട്ടി ശേഖറിന് ആശ്വാസമായി. കാരണം തന്റെ അമ്മ ഇതാ ജനിച്ച മതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. ബിജെപി എംഎല്‍എ ഗൂലിഹട്ടി ശേഖറിന്റെ അമ്മയടക്കം ക്രിസ്തുമതത്തിലേക്ക് മതം മാറിയ 9 പേരാണ് ഹിന്ദുമതത്തിലേക്ക് തിരികെയെത്തിയത്.
കഴിഞ്ഞ ആഴ്ചയായിരുന്നു ഇവരുടെ ഘര്‍ വാപസി ചടങ്ങ്. ഹാലുരാമേശ്വര ക്ഷേത്രത്തില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് ഇവർ വീണ്ടും ഹിന്ദുമതം സ്വീകരിച്ചത്. ക്രിസ്ത്യന്‍ മിഷണറിമാര്‍ തന്റെ അമ്മയടക്കമുള്ള 9 പേരെ നാലുവര്‍ഷം മുമ്പ് കേരളത്തില്‍ വെച്ച് മതം മാറ്റിയതായി എംഎല്‍എ ശേഖർ ആരോപിച്ചിരുന്നു. തന്റെ അമ്മയെ മനം മാറ്റം നടത്തി ക്രിസ്ത്യാനിയാക്കിയെന്നായിരുന്നു ഗൂലിഹട്ടി ശേഖറിന്റെ ആരോപണം.
“ക്രിസ്ത്യന്‍ മിഷണറിമാര്‍ ഹൊസദുര്‍ഗ നിയമസഭ മണ്ഡലത്തില്‍ വ്യാപകമായി മതം മാറ്റം നടത്തുകയാണ്. അവര്‍ 18000 മുതല്‍ 20000 ഹിന്ദുക്കളെ വരെ ക്രിസ്ത്യാനികളാക്കി. അവര്‍ തന്റെ അമ്മയെ വരെ മതം മാറ്റി. അവര്‍ ഇപ്പോള്‍ നെറ്റിയില്‍ കുങ്കുമം ചാര്‍ത്താന്‍ വിസമ്മതിക്കുകയാണ്,”- ശേഖര്‍ മുന്‍പ് നടത്തിയ ആരോപണങ്ങളാണ് ഇത്.
“എന്റെ അമ്മയുടെ മൊബൈല്‍ റിങ്ടോണ്‍ വരെ ക്രിസ്ത്യന്‍ പ്രാര്‍ഥന ഗീതമാക്കി. ഇപ്പോള്‍ വീട്ടില്‍ പൂജ നടത്താന്‍ വരെ പ്രയാസമാണെന്നും അമ്മയോടെന്തെങ്കിലും പറഞ്ഞാല്‍ അവര്‍ ജീവിതം അവസാനിപ്പിക്കുമെന്ന് പറയുകയാണ് ,” – ശേഖറിന്റെ മാസങ്ങള്‍ക്ക് മുന്‍പ് നടത്തിയ ആരോപണമാണിത്. ഇപ്പോള്‍ ആരോപണങ്ങള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ടാണ് ഹിന്ദു മതത്തിലേക്ക് മടങ്ങുന്ന ഘര്‍വാപസി ചടങ്ങ് നടന്നത്.
തന്റെ മണ്ഡലമായ ഹോസ്ദുര്‍ഗയില്‍ ഏകദേശം 20,0000 ഹിന്ദുക്കളെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്‌തെന്ന് ഈ വര്‍ഷം സപ്തംബറില്‍ ഗുലിഹട്ടി ശേഖര്‍ ആരോപിച്ചിരുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരെയാണ് മതം മാറ്റുന്നത്. അതേക്കുറിച്ച് പരാതി പറഞ്ഞാല്‍ ബലാത്സംഗക്കേസുകളില്‍ പെടുത്തുമെന്ന് ക്രിസ്ത്യന്‍ മിഷണറിമാര്‍ ഭീഷണിപ്പെടുത്തുകയാണെന്നും ഗുലിഹട്ടി ശേഖര്‍ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: