Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ഷകരുടെ സമരവേദിയിലെ കൊല; രണ്ട് നിഹാങുകള്‍ കൂടി കീഴടങ്ങി; സിംഗുവിലെ സമരപ്പന്തല്‍ പൊളിച്ചുനീക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

സിഖുകാരുടെ മതഗ്രന്ഥത്തെ അപമാനിച്ചതിന് ഒരു സിഖ് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി കര്‍ഷകരുടെ സമരവേദിയായ സിംഘുവില്‍ കെട്ടിത്തൂക്കിയ കേസില്‍ സിഖ് യുദ്ധവീരന്മാരായ രണ്ട് നിഹാങുകള്‍ കൂടി പൊലീസ് പിടിയിലായി. ഭഗ് വന്ത് സിംഗ്, ഗോവിന്ദ് സിംഗ് എന്നീ രണ്ട് പേരാണ് പഞ്ചാബ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2021, 04:49 pm IST
in India

ന്യൂദല്‍ഹി: സിഖുകാരുടെ മതഗ്രന്ഥത്തെ അപമാനിച്ചതിന് ഒരു സിഖ് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി കര്‍ഷകരുടെ സമരവേദിയായ സിംഘുവില്‍ കെട്ടിത്തൂക്കിയ കേസില്‍ സിഖ് യുദ്ധവീരന്മാരായ രണ്ട് നിഹാങുകള്‍ കൂടി പൊലീസ് പിടിയിലായി. ഭഗ് വന്ത് സിംഗ്, ഗോവിന്ദ് സിംഗ് എന്നീ രണ്ട് പേരാണ് പഞ്ചാബ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.  

ഇനിയും ഇത്തരം കൊലപാതകങ്ങളും അരാജകത്വവും അരങ്ങേറാന്‍ സാധ്യതയുള്ളതിനാല്‍ സിംഗുവിലെ സമരപ്പന്തല്‍ പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.  

മതഗ്രന്ഥത്തെ അപമാനിച്ച യുവാവിനെ കൊന്ന ഭഗ് വന്ത് സിംഗിനെയും ഗോവിന്ദ് സിംഗിനെയും  അനുയായികള്‍ മാലയിട്ട് സ്വീകരിക്കുകയും  കാല്‍തൊട്ട് വന്ദിക്കുകയും ചെയ്തു. പിന്നീട് പഞ്ചാബിലെ കുണ്ട്‌ലി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാന്‍ പോകുമ്പോഴും നിഹാങ് അനുയായികള്‍ ഇവരെ ബഹുമാനപുരസ്സരം അനുഗമിച്ചിരുന്നു.  

35കാരനായ ലഖ്ബീര്‍ സിംഗ് എന്ന യുവാവിനെയാണ് നിഹാങുകള്‍ കഴിഞ്ഞ ദിവസം കര്‍ഷകസമരവേദിയ്‌ക്കരികില്‍ ഒരു കൈവെട്ടിമാറ്റി കൊലപ്പെടുത്തിയത്. പിന്നീട് കര്‍ഷകരുടെ സമരപ്പന്തലിന് മുന്നിലെ പൊലീസ് ബാരിക്കേഡില്‍ മൃതദേഹം കെട്ടിത്തൂക്കുകയും ചെയ്തു. സിഖ് മതഗ്രന്ഥത്തെ അവഹേളിച്ചു എന്ന കുറ്റത്തിനായിരുന്നു കൊലപാതകം.

കൊലപാതകത്തിന്റെ ഭാഗമായി ഹരിയാന പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത് സര്‍വ്വ്ജിത് സിങ് എന്ന നിഹാങ് വിഭാഗക്കാരനെയാണ്. പിന്നീട് ശനിയാഴ്ച അമൃതസര്‍ പൊലീസാണ് ബാബ നാരായണ്‍ സിംഗ് എന്ന മറ്റൊരു നിഹാങുകാരനെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം നാരായണ്‍ സിംഗ് സിംഗുവില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ പൊലീസ് സ്വന്തം ഗ്രാമമായ ദേവിദാസ്പുര അമര്‍കോട്ട് ഗ്രാമത്തിലെ ഒരു ഗുരുദ്വാരയില്‍വെച്ച് പിടികൂടുകയായിരുന്നു. ഇതോടെ ഈ കൊലപാതകക്കേസില്‍  പൊലീസില്‍ പിടിയിലായ നിഹാങുകളുടെ എണ്ണം നാലായി.  

അതേ സമയം  പൊലീസ് ബാരിക്കേഡില്‍ സിഖ് യുവാവിനെ കെട്ടിത്തൂക്കിയത് നിഹാങ്ങുകളാണെന്ന്  പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് സംയുക്ത കിസാന്‍ മോര്‍ച്ച (എസ് കെഎം) നേതാക്കള്‍ ശ്രമിക്കുന്നത്. വാസ്തവത്തില്‍ കര്‍ഷകരുടെ സമരത്തെ വളരെക്കാലമായി പിന്തുണയ്‌ക്കുന്നവരാണ് നിഹാങ്ങുകള്‍. ഇപ്പോള്‍ കൊലപാതകം നടന്നപ്പോള്‍ അതില്‍ നിന്നും ഒഴിഞ്ഞുമാറാനാണ് കര്‍ഷക സമര നേതാക്കള്‍ ശ്രമിക്കുന്നത്.  

‘തുടക്കം മുതലേ നിഹാങ്ങുകള്‍ ഞങ്ങള്‍ക്കെതിരെ പ്രശ്‌നമുണ്ടാക്കുകയാണ്,’ -ബല്‍ബീര്‍ സിംഗ് രജേവാള്‍ കുറ്റപ്പെടുത്തുന്നു. നിഹാങ്ങുകള്‍ സമരക്കാരുടെ ഭാഗമല്ലെന്ന് കര്‍ഷക നേതാക്കളിലൊരാളായ അഭിമന്യു കൊഹാര്‍ പറയുന്നു. സമരത്തിന്റെ നേതാക്കളായ ഭാരതീയ കിസാന്‍ യൂണിയന്‍(ബികെയു) നേതാവ് രാകേഷ് ടികായത്തും സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്രയാദവും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഇപ്പോള്‍ നിഹാങ്ങുകള്‍ നടത്തിയ കൊലപാതകത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന ആരോപണമുയര്‍ത്തി രക്ഷപ്പെടാനാണ് കര്‍ഷകസമരനേതാക്കള്‍ ശ്രമിക്കുന്നത്.  

സിഖ് സമുദായത്തിന്റെ മതഗ്രന്ഥത്തെ അപമാനിച്ചു എന്ന് ആരോപിച്ചാണ് നിഹാങുകള്‍ സിഖ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് പറയുന്നു.  ലഖ് ബീര്‍ സിംഹ് എന്ന സിഖ് യുവാവിനെയാണ് ഒരു കൈ  വെട്ടിമാറ്റി ക്രൂരമായി കൊന്നത്. രക്തം വാര്‍ന്നൊലിച്ചാണ് യുവാവ് മരിച്ചത്. ബാരിക്കേഡില്‍ തൂങ്ങിയാടുന്ന ലഖ്ബീര്‍ സിങിന്റെ കൈ വെട്ടിയ മൃതദേഹവും നിലത്ത് തളം കെട്ടിയ രക്തവും കാണിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.  

ദല്‍ഹിയില്‍ സിംഗു അതിര്‍ത്തിയില്‍ തുടക്കം മുതലേ കര്‍ഷക സമരത്തില്‍ നിഹാങുകളുടെ സാന്നിധ്യമുണ്ടായിരുന്നു. കര്‍ഷകസമരവേദിയിലെ നിഹാങ്ങുകളുടെ സാന്നിധ്യം  പൊലീസിന് വലിയ തലവേദനയായിരുന്നു.  സമരക്കാര്‍ക്ക് സുരക്ഷ ഒരുക്കാനാണ് തങ്ങള്‍ വന്നിരിക്കുന്നതെന്ന് അന്നേ നിഹാങ്ങുകള്‍ പ്രഖ്യാപിച്ചിരുന്നു.  കര്‍ഷകസമരത്തെ തുടര്‍ന്ന് അക്രമം പൊട്ടിപ്പുറപ്പെട്ട റിപ്പബ്ലിക് ദിന സമരത്തില്‍ കുതിര, പരുന്ത് തുടങ്ങിയവയുമായാണ്  നിഹാങ്ങുകള്‍ എത്തിയിരുന്നത്.  മൂന്ന് പരുന്തുകളും 15 കുതിരകളുമായാണ് 40 അംഗ നിഹാങ് സംഘം അന്ന് വന്നത്.  നിഹാങ്ങുകളെ ഒരിയ്‌ക്കല്‍ പോലും കര്‍ഷകസമരനേതാക്കള്‍ തള്ളിപ്പറഞ്ഞിരുന്നില്ല. പകരം സമരത്തിന്റെ ഭാഗമായി അവരെക്കൂടി കിട്ടിയതില്‍ അഭിമാനിക്കുകയായിരുന്നു.  

നിഹാങ് എന്നാല്‍ ഭയമില്ലാത്തവന്‍ എന്നാണര്‍ത്ഥം. പത്താമത്തെ സിഖ് ഗുരുവായ ഗുരുഗോവിന്ദിന്റെ കാലത്ത് മുഗളന്മാരുമായി യുദ്ധം ചെയ്തിട്ടുള്ളവരാണ് നിഹാങുകള്‍. സിംഗുവിലെ പൊലീസ് ബാരിക്കേഡിന് മുന്‍പില്‍ എപ്പോഴും ഇവരുണ്ട്. സമരക്കാരെ തൊടണമെങ്കില്‍ ആദ്യം നിഹാങുകളെ നേരിടണമെന്നതായിരുന്നു പൊലീസിന്റെ വെല്ലുവിളി. നിഹാങുകളുടെ ഈ സാന്നിധ്യം തങ്ങള്‍ക്ക് നല്ലൊരു സുരക്ഷാ വലയമായാണ് സമരക്കാരും കണ്ടിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടപ്പോള്‍ നിഹാങുകളെ തള്ളിപ്പറയുകയാണ് കര്‍ഷക നേതാക്കള്‍.  

Tags: യോഗേന്ദ്രയാദവ്സിംഘു അതിര്‍ത്തിരാകേഷ് ടികായത്ത്സുപ്രീംകോടതിനിഹാങ്കര്‍ഷകര്‍krishisupremecourtസിഖ്കാര്‍ഷിക നിയമ പരിഷ്‌കാരങ്ങള്‍കര്‍ഷക സമരംഭാരതീയ കിസാന്‍ യൂണിയന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

റോഡിലെ കുഴി രക്ഷിച്ചു, മസ്തിഷ്‌കം മരിച്ച സ്ത്രീ ആംബുലൻസിൽ ‘പുനർജനിച്ചു’; ദയാവധത്തിലെ കോടതിവിധി ചർച്ചയാകുന്നു

India

13 വർഷമായി അബോധാവസ്ഥയിൽ; ഹരീഷ് റാണയ്‌ക്ക് ദയാവധം അനുവദിച്ച് സുപ്രീംകോടതി, രാജ്യത്ത് ആദ്യം

Kerala

പിഎഫ് ജീവനക്കാരുടെ അവകാശം; കെഎസ്ആർടിസിക്ക് നഷ്ടം എന്തുകൊണ്ട്? സുപ്രീം കോടതി

Kerala

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ; അതിരൂക്ഷ പരാമർശവുമായി വീണ്ടും സുപ്രീംകോടതി

Kerala

ശബരിമല ആചാര അനുഷ്ടാനത്തിന് അനുകൂല നിലപാട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സ്വീകരിക്കും വരെ പ്രക്ഷോഭം: ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.