അല്‍ അമീററ്റ് (ഒമാന്‍): ഇന്ത്യ എതിര്‍പ്പ് അറിയിച്ചതോടെ ടി-20 ലോകകപ്പ് ജഴ്സിയില്‍ മാറ്റം വരുത്തി പാക്കിസ്ഥാന്. പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പുതിയ ജഴ്സികള്‍ പുറത്തുവിട്ടത്. നേരത്തെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച പാക് ജഴ്സിയില്‍ ലോകകപ്പ് വേദി ഇന്ത്യക്ക് പകരം യുഎഇ എന്ന് രേഖപ്പെടുത്തിയിരുന്നത്. ഇത് വന്‍വിവാദമായിരുന്നു. ബിസിസിഐയാണ് ഇക്കുറി ടി-20 ലോകകപ്പ് നടത്തുന്നത്. അതിനാല്‍, തന്നെ ഇന്ത്യ എന്നാണ് ജഴ്സില് ഏഴുതേണ്ടിയിരുന്നത്. ഇതില്‍ എതിര്‍പ്പ് ശക്തമായതോടെയാണ് കടും പച്ചയില്‍ ഇളം പച്ച ഡിസൈന്‍ പുതിയ ജഴ്സി പാക്കിസ്ഥാന് ഇറക്കിയത്. ഈ ജഴ്സിയില്‍ ഇത് ഇന്ത്യ എന്ന് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) സാമ്പത്തിക പിന്തുണ കൊണ്ടുമാത്രം പിടിച്ചു നില്‍ക്കുന്നതാണ് പാക്കിസ്ഥാന് ക്രിക്കറ്റ്. ഐസിസിക്കു 90 ശതമാനം ഫണ്ടും നല്‍കുന്നത് ഇന്ത്യയാണ്. ഇന്ത്യയുടെ എതിര്‍പ്പില്‍ ഫണ്ട് നില്‍ക്കുമെന്നുള്ള തിരിച്ചറിവാണ് പാക്കിസ്ഥാന്റെ മാറ്റത്തിന് കാരണം.
ഐസിസിയുടെ ഭരണതലത്തില്‍ ഏറ്റവും മുകളില്‍ ഇന്ത്യയാണ്. തൊട്ടുതാഴെ കൂട്ടാളികളായുള്ളത് ഇംഗ്ലണ്ടും ഓസ്ട്രേലിയയുമാണ്. ഈ ബിഗ് ത്രിയാണ് ഐസിസിയില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഉറച്ച പിന്തുണയും ചങ്ങാത്തവും ബിഗ് ത്രീയ്ക്കുണ്ട്. ഇതിനാലാണ് പാക്കിസ്ഥാന്റെ അടിയറവ് പറഞ്ഞത്.
ഒമാനിലും യുഎഇയിലുമായി നടക്കുന്ന ഐസിസി ടി 20 ലോകകപ്പിന് നാളെ തിരശീല ഉയരും. ഉദ്ഘാടന ദിനത്തില്‍ രണ്ട് മത്സരങ്ങളാണ് അരങ്ങേറുന്നത്. ആദ്യ മത്സരത്തില്‍ ഒമാന്‍ പാപ്പുവ ന്യൂ ഗ്വിനിയയെ നേരിടും. വൈകിട്ട് 3.30 നാണ്് ഈ മത്സരം. രണ്ടാം മത്സരത്തില്‍ രാത്രി 7.30 ന് ബംഗ്ലാദേശ് സ്കോട്ട്ലന്ഡുമായി മാറ്റുരയ്ക്കും.
രണ്ട് റൗണ്ടുകളായി നടക്കുന്ന ടൂര്‍ണമെന്റില്‍ പതിനാറ് ടീമുകള്‍ പങ്കെടുക്കും . ആദ്യ റൗണ്ടില്‍ എട്ട് ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും. ഗ്രൂപ്പ് എ യില്‍ ശ്രീലങ്ക, അയര്‍ലന്‍ഡ്, നെതല്‍ലന്‍ഡ്സ്, നമീബിയ ടീമുകളും ഗ്രൂപ്പ് ബിയില്‍ ഒമാന്‍,
ബംഗ്ലാദേശ്, സ്കോട്ടലന്‍ഡ്, പാപ്പുവ ന്യൂ ഗ്വിനിയ ടീമുകളുമാണ് മത്സരിക്കുക. ഗ്രൂപ്പ് എ മത്സരങ്ങള്‍ അബുദാബിയിലും ഗ്രൂപ്പ് ബി മത്സരങ്ങള്‍ ഒമാനിലുമാണ് നടക്കുക. ഓരോ ഗ്രൂപ്പിലെയും ടീമുകള്‍ പരസ്പരം ഓരോ തവണ ഏറ്റുമുട്ടും. ഓരോ ഗ്രൂപ്പില്‍ നിന്ന് ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന രണ്ട് ടീമുകള്‍ വീതം സൂപ്പര്‍ പന്ത്രണ്ടില്‍ കടക്കും.
ഈ നാലു ടീമുകളും ടി 20 ലോക റാങ്കിങ്ങിലെ ആദ്യ എട്ട് ടീമുകളുമാണ് സൂപ്പര്‍ പന്ത്രണ്ടില്‍ മത്സരിക്കുക. 12 ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും. ഗ്രൂപ്പ്് ഒന്നില്‍ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വിന്‍ഡീസ്, എ 1, ബി 2 ടീമുകളും ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ, പാകിസ്ഥാന്, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്, ബി 1, എ 2 ടീമുകളും മത്സരിക്കും. ഷാര്‍ജ, അബുദാബി, ദുബായ് എന്നിവിടങ്ങളിലാണ് സൂപ്പര്‍ 12 മത്സരങ്ങള്‍ അരങ്ങേറുക. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമിഫൈനലില്‍ കടക്കും.
സൂപ്പര്‍ 12 മത്സരങ്ങള്‍ ഈമാസം 23 ന് ആരംഭിക്കും. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ഇന്ത്യയുടെ ആദ്യ മത്സരം 24 നാണ്. പരമ്പരാഗത വൈരികളായ പാകിസ്ഥാനാണ് എതിരാളികള്‍. നവംബര്‍ എട്ടിന് സൂപ്പര്‍ 12 മത്സരങ്ങള്‍ അവസാനിക്കും. നവംബര്‍ 10, 11 തീയതികളില്‍ സെമിഫൈനലുകളും 14 ന് ഫൈനലും അരങ്ങേറും.
ആദ്യ റൗണ്ട് ഫിക്സ്ച്ചര്‍: 17: ഒമാന്‍- പാപ്പുവ ന്യൂ ഗ്വിനിയ , വൈകിട്ട് 3.30, ബംഗ്ലാദേശ് – സ്കോട്ടലന്‍ഡ്, രാത്രി 7.30. 18: അയര്‍ലന്‍ഡ് – നെതര്‍ലന്‍ഡ്സ്, വൈകിട്ട് 5.30, ശ്രീലങ്ക- നമീബിയ , രാത്രി 7.30, 19: സ്കോട്ട്്ലന്‍ഡ് – പാപ്പുവ ന്യൂ ഗ്വിനിയ , വൈകിട്ട് 3.30, ഒമാന്‍- ബംഗ്ലാദേശ് , രാത്രി 7.30, 20: നമീബിയ- നെതര്‍ലന്‍ഡ്സ്, വൈകിട്ട് 3.30, ശ്രീലങ്ക- അയര്‍ലന്‍ഡ് , രാത്രി 7.30, 21: ബംഗ്ലാദേശ് – പാപ്പുവ ന്യൂ ഗ്വിനിയ , വൈകിട്ട് 3.30, ഒമാന്‍- സ്കോട്ട്ലന്‍ഡ് , രാത്രി 7.30, 22: നമീബിയ- അയര്‍ലന്‍ഡ്, വൈകിട്ട്് 3.30, ശ്രീലങ്ക- നെതര്‍ലന്‍ഡ്സ്, രാത്രി 7.30.
പ്രതികരിക്കാൻ ഇവിടെ എഴുതുക: