ന്യൂദല്‍ഹി: ഇതാ വാക്സിനേഷനും ഒരു ദേശീയ ഗാനം. പ്രമുഖ ഗായകന് കൈലാഷ് ഖേര്‍ ആലപിച്ച് ഈ വാക്സിന് ഗീതം ഇന്ത്യ വാക്സിനേഷനില്‍ 100 കോടി കൈവരിക്കുമ്പോള്‍ അവതരിപ്പിക്കാനുള്ളതാണ്.
വാക്സിനേഷന് ദേശീയഗാനം ആസ്വദിക്കാം
ഗാനം ശനിയാഴ്ച മൂന്ന് മണിക്ക് ന്യൂദല്‍ഹിയിലെ ശാസ്ത്രിഭവനില്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രി മണ്‍സുഖ് മാണ്ഡവ്യയും കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും സംയുക്തമായാണ് ഗാനം പുറത്തിറക്കിയത്.
അടുത്തയാഴ്ച ഇന്ത്യ വാക്സിനേഷന്റെ കാര്യത്തില്‍ 100 കോടി എന്ന അപൂര്‍വ്വ നേട്ടത്തിലേക്കെത്തും. വാക്സിനെടുക്കാനുള്ള മടിയെ തുണ്ടം തുണ്ടമാക്കുന്നതാണ് ഈ ഗാനമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി ഗാനത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടുള്ള ട്വീറ്റില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: