ബാഗ്ദാദ്: മുസ്ലീം തീവ്രവാദ സംഘടനയായ ഐഎസിന്റെ ധനകാര്യ വിഭാഗം മേധാവിയെ ഇറാഖ് സുരക്ഷാസേന പിടികൂടി. പുരാവസ്തു വില്‍പ്പനയിലൂടെ ഉള്‍പ്പെടെ ഐഎസിനായി പണം കണ്ടെത്തിയ ആളാണ് സമി ജസീമ്. വധിക്കപ്പെട്ട ഐഎസ് മേധാവി അബൂബക്കര്‍ അല്‍ ബഗ്ദാദി കഴിഞ്ഞാല്‍ പ്രധാനിയാണ് ഇയാള്‍. സമി ജസീമിനെ സുരക്ഷാ സേന പിടികൂടിയ വാര്‍ത്ത ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിയാണ് ലോകത്തെ അറിയിച്ചത്.
2019ല്‍ സിറിയയില്‍ ട്രംപിന്റെ നിര്‍ദേശ പ്രകാരം യുഎസ് നടത്തിയ വ്യോമാക്രമണത്തിലാണ് ബഗ്ദാദി കൊല്ലപ്പെട്ടത്. ഹാജി ഹമീദ് എന്ന പേരിലും അറിയപ്പെടുന്ന ജസീമിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അന്ന് യുഎസ് സേന 50 ലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നു.
2014ല്‍ സിറിയയിലും ഇറാഖിലും ഒട്ടേറെ തന്ത്രപ്രധാനമായ മേഖലകള്‍ ഐഎസ് പിടിച്ചെടുത്തതിന് ശേഷം അനധികൃത എണ്ണ, വാതക വില്പനയിലൂടെയും പുരാവസ്തു ഇടപാടിലൂടെയും മറ്റും ഭീകരസംഘടനയ്ക്കാവശ്യമായ പണം സമാഹരിച്ചത് ജസീമിന്റെ നേതൃത്വത്തിലായിരുന്നു. ജസീം കൈമാറിയ പുരാവസ്തുക്കള്‍ പലതും വ്യാജമാണെന്നും തെളിഞ്ഞിരുന്നു. ഇറാഖ് സുരക്ഷാസേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാന് ഇയാളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: