പാല: കനത്ത മഴയും വെള്ളപ്പൊക്കവും മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജിന് വിനയായി മാറി. ജീവിതത്ില്‍ ഇത്തരമൊരു സംഭവം ഇതാദ്യമായിട്ടാണെന്ന് പി.സി. ജോര്‍ജ്ജ് വിശദീകരിക്കുന്നു.
അരയ്ക്കൊപ്പം വെള്ളത്തില്‍ നിന്ന് കാര്യങ്ങള്‍ വിശദീകരിക്കുന്ന മകന് ഷോണ്‍ ജോര്‍ജിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെയാണ് പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറിയ വിവരം ലോകം അറിഞ്ഞത്.
ഈരാറ്റുപേട്ടയില്‍ തന്റെ ജീവിതത്തില്‍ ഇത്രയും ഭീകരമായ വെള്ളപ്പൊക്കം കണ്ടിട്ടില്ലെന്ന് പി.സി. ജോര്‍ജ്ജ് വിശദീകരിച്ചു. ഇന്നേവരെ തന്റെ വീട്ടില്‍ വെള്ളം കയറുന്ന അവസ്ഥ ഉണ്ടായിട്ടില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.
ഈരാറ്റുപേട്ടയില്‍ നിന്ന് ഇപ്പോള്‍ വെള്ളം ഇറങ്ങുന്നുണ്ടെന്നും ഈ വെള്ളം ചെന്ന് ചേരുന്നത് പന്തളം, ചെങ്ങന്നൂര്‍, റാന്നി, കോന്നി, പാലാ, കോട്ടയം എന്നീ മേഖലകളിലാണെന്നും പി സി ജോര്‍ജ് മുന്നറിയിപ്പ് നല്കി.
കോട്ടയത്തെ വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ അടക്കമുള്ള ദുന്തമുണ്ടായെന്നും ഇവിടെ ജനങ്ങള്‍ തന്നെയാണ് ഇവിടെയെല്ലാം രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ട് ഇറങ്ങിയതെന്നും പി സി ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: