ഗുജറാത്ത്: വൈദ്യുതി പ്രതിസന്ധി പരാതി ഉയര്‍ത്തിയ സംസ്ഥാനങ്ങള്‍ക്ക് മറുപടിയുമായി ടാറ്റ പവര്‍. പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് തങ്ങള്‍ വൈദ്യുതി നല്‍കാമെന്നാണ് ടാറ്റ അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി മുന്ദ്രയിലെ ടാറ്റയുടെ മെഗാ പവര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. ഇവിടെ നിന്ന് രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലേക്കാണ് വൈദ്യുതി നല്‍കുക. പ്ലാന്റിലെ വൈദ്യുതി ഉത്പാദനത്തിന് ചെലവാകുന്ന മുഴുവന്‍ പണവും പഞ്ചാബും ഗുജറാത്തും നല്‍കാമെന്ന് ഉറപ്പുനല്‍കിയ സാഹചര്യത്തിലാണ് ടാറ്റ പ്രവര്‍ത്തനമാരംഭിച്ചത്.
ഇവിടെ ഉത്പാദിപ്പിക്കുന്നതില്‍ 1800 മെഗാവാട്ട് വൈദ്യുതി 4.5 രൂപയ്ക്കാണ് ഗുജറാത്ത് വാങ്ങുക. അതേ സമയം 500 മെഗാവാട്ട് വൈദ്യുതി ഒരാഴ്ചത്തേക്ക് ദിവസം 5.5 രൂപ നിരക്കിലാണ് പഞ്ചാബ് വാങ്ങുക. പ്ലാന്റിലൂടെ ഗുജറാത്തും പഞ്ചാബും കൂടാതെ രാജസ്ഥാന് മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ക്കും വൈദ്യുതി നല്‍കാമെന്ന് ടാറ്റ പവര്‍ അറിയിച്ചിട്ടുണ്ട്.
ടാറ്റയുടെ ഈ മെഗാ പവര്‍ പ്ലാന്റിന് 4000 മെഗാവാട്ട് ശേഷിയാണുള്ളത്. മുന്ദ്രയില്‍ തന്നെ സ്ഥിതി ചെയ്യുന്ന 300 മെഗാവാട്ട് ശേഷിയുള്ള അദാനി ഗ്രൂപ്പിന്റെ അദാനി പവറും സംസ്ഥാനങ്ങളോട് യഥാര്‍ഥ ഉത്പാദന വിലയില്‍ വൈദ്യുതി വില്ക്കാന് ശ്രമിക്കുന്നുണ്ട്.
മുന്ദ്രയില്‍ ടാറ്റയ്ക്ക് അഞ്ചു പ്ലാന്റുകളാണുള്ളത്. ഇതില്‍ 800 മെഗാവാട്ട് ശേഷിയുള്ള ഒരു പ്ലാന്റിന്റെ ഉത്പാദനം ബുധനാഴ്ച തന്നെ തുടങ്ങി. ഈ പ്ലാന്റില്‍ നിന്നുമാണ് ഗുജറാത്തിനും പഞ്ചാബിനും വേണ്ട വൈദ്യുതിയെത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: