മുംബൈ : അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ മഹാരാഷ്ട്രയിലെ വീട് ധര്‍മ്മ പാഠശാലയാക്കും. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ വീട് സനാതന്‍ വിദ്യാകേന്ദ്രം ആക്കാനാണ് തീരുമാനം. വീടിന്റെ നിലവിലെ ഉടമസ്ഥനായ അഭിഭാഷകന് അജയ് ശ്രീവാസ്തവാണ് ഇക്കാര്യം അറിയിച്ചത്.
ദാവൂദ് ഇബ്രാഹിം കുട്ടിക്കാലം ചെലവഴിച്ച ഈ വീട് ശ്രീവാസ്തവ ലേലത്തില്‍ പിടിച്ചെടുക്കുകയായിരുന്നു. 11,20,000 രൂപയ്ക്കായിരുന്നു വീട് ലേലത്തിലെടുത്തത്. കഴിഞ്ഞ വര്‍ഷമാണ് ഈ വീട് അടക്കം രണ്ട് വസ്തുവകകള്‍ ലേലത്തിലെടുത്തത്.
980കളില്‍ ദാവൂദ് ഇബ്രാഹിം താമസിച്ചിരുന്ന വീടായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ട്. ദാവൂദ് ഇബ്രാഹിമിന്റെ പിതാവ് ഇബ്രാഹിം കസ്കറിന് മുംബൈ പോലീസില്‍ ജോലി ലഭിച്ചതോടെ അദ്ദേഹത്തിന്റെ കുടുംബം ഈ വീട്ടിലേക്ക് വരാതായെന്നും പറയപ്പെടുന്നു.
1993-ലെ ബോംബെ സ്ഫോടന കേസുള്‍പ്പെടെ നിരവധി കൊടും കുറ്റകൃത്യങ്ങളില്‍ ഇന്റര്‍പോള്‍ തിരയുന്ന കുറ്റവാളിയാണ് ദാവൂദ് ഇബ്രാഹിം. 2003-ല്‍ ഇന്ത്യയും അമേരിക്കയും ചേര്‍ന്ന് ദാവൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. 2.5 കോടി ഡോളറാണ് ഇയാളുടെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്. പാക്കിസ്ഥാനിലെ കറാച്ചിയില്‍ താമസിക്കുന്നുണ്ടെന്നാണ് ഇന്ത്യ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പാക്കിസ്ഥാന് ഇക്കാര്യം നിരസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: