ഗ്ലോബല്‍ എന്‍സിഎപി നടത്തിയ സുരക്ഷ പരിശോധനയില്‍ 5സ്റ്റാര്‍ സുരക്ഷ നേടി ടാറ്റയുടെ മൈക്രോ എസ്യുവി പഞ്ച്. മുതിര്‍ന്നവരുടെ സുരക്ഷയ്ക്ക് അഞ്ചു സ്റ്റാറും, പിന് സീറ്റിലെ കുട്ടികളുടെ സുരക്ഷയ്ക്ക് 4 സ്റ്റാറും പഞ്ച് നേടി. ഈ വിഭാഗത്തില്‍ 5സ്റ്റാര്‍ സുരക്ഷ നേടുന്ന ടാറ്റയുടെ ആദ്യ കാറാണിത്. ക്രാഷ് ടെസ്റ്റില്‍ 17 പോയിന്റില്‍ 16.45 പോയിന്റാണ് പഞ്ച് നേടിയത്. ഇന്ത്യന്‍ കാറുകളുടെ ഏറ്റവും ഉയര്‍ന്ന പോയിന്റാണിത്. കുട്ടികളുടെ സുരക്ഷയില്‍ 49 പോയിന്റില്‍ 40.89 പോയിന്റും പഞ്ച് നേടി.
അപകടത്തിലും പഞ്ചിന്റെ ബോഡി ദൃഢതയുള്ളതാണെന്ന് ഗ്ലോബല്‍ എന്‍സിപി കണ്ടെത്തി. മുന്‍ ഭാഗത്തെ ക്രാഷ് ടെസ്റ്റ് കൂടാതെ സൈഡ് ഇംപാക്ട് ടെസ്റ്റ് കൂടി നടത്തിയതിന് ശേഷമാണ് പഞ്ച് 5 സ്റ്റാര്‍ റേറ്റിങ് നേടിയത്. ടാറ്റയുടെ ഇംപാക്ട് 2 ഡിസൈന്‍ ഫിലോസഫിയില്‍ നിര്‍മ്മിക്കുന്ന വാഹനത്തിന് 3840എംഎം നീളവും 1822 എംഎം വീതിയും 1635 എംഎം ഉയരവും 187എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട്.
1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ റിവട്രോണ്‍ എന്‍ജിനുള്ള വാഹനത്തിന് 86 ബിഎച്ച്പി കരുത്താണുള്ളത്. 366 ലിറ്റര്‍ ബൂട്ട് സ്പെയിസാണ് ടാറ്റ മൈക്രോ എസ്യുവിക്കുള്ളത്. മാനുവല്‍ എംഎംടി ഗിയര്‍ ബോക്സുകളില്‍ പഞ്ച് ലഭിക്കും. ഈ മാസം 18 തിങ്കളാഴ്ചയാണ് പഞ്ച് വാഹന വിപണിയിലെത്തുക. ഏറ്റവും വില കുറഞ്ഞ എസ്.യു.വി എന്ന പേരും ടാറ്റ പഞ്ചിനും സ്വന്തമാണ്. അഞ്ചു ലക്ഷം മുതലാണ് പഞ്ചിന്റെ വില പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: