ബെയ്ജിംഗ് : പാകിസ്ഥാനില്‍ വെച്ച് ഒൻപത് ചൈനീസ് എൻജിനീയർമാര്‍ കൊല്ലപ്പെട്ട സ്ഫോടനത്തില്‍ 38 മില്യൺ ഡോളർ നഷ്ടപരിഹാരം പാകിസ്ഥാനോട് ആവശ്യപ്പെട്ട് ചൈന.
പാകിസ്ഥാനിലെ ദസുവിലെ വൈദ്യുത നിലയത്തിന് സമീപമുണ്ടായ ഭീകരാക്രമണത്തിലാണ് 9 ചൈനീസ് എഞ്ചിനീയര്‍മാര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകുന്നതിന് വേണ്ടിയാണ് പണം എന്നാണ് ചൈനീസ് വാദം. ഭീകരാക്രമണത്തെ തുടർന്ന് ദസു വൈദ്യുതി നിലയ നിർമ്മാണത്തിന്റെ പ്രവർത്തനങ്ങളും നിർത്തിവെച്ചിരിക്കുകയാണ്. ഇത് പുന:രാരംഭിക്കണമെങ്കിൽ നഷ്ടപരിഹാരം കൂടിയേ തീരുവെന്നാണ് ചൈനയുടെ നിലപാട്.
എന്തായാലും ഇത് പാകിസ്ഥാന്‍ വന്‍ തിരിച്ചടിയായിരിക്കുകയാണ്. ചൈനയുടെ സഖ്യകക്ഷിയായി പ്രവര്‍ത്തിക്കുന്ന പാകിസ്ഥാന് ചൈനയുടെ ഭാഗത്ത് നിന്നുള്ള ഈ അസാധാരണ നീക്കം അമ്പരപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: