ശ്രീനഗര്‍: ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പവര്‍ ഡവലപ്മെന്‍റ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥനെയും പ്രൊബേഷൻ എസ്ഐയേയും വധിച്ച രണ്ട് ഭീകരരാണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്.
ഭീകര വാദി പട്ടികയിലുള്ള ഷാഹിദ് ബഷീർ ഷെയ്ഖിനെ പുൽവാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ വധിച്ചു. മുഹമ്മദ് ഷാഫി ദര്‍ എന്ന സാധാരണക്കാരനായ ഉദ്യോഗസ്ഥനെ വധിച്ച ഭീകരനാണ് ഷാഹിദ് ബഷീര്‍ ഷെയ്ഖ്. അദ്ദേഹത്തെയാണ് സൈനികര്‍ വെടിവെച്ച് കൊന്നത്. പവര്‍ ഡവലപ്മെന്‍റ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥനായ മുഹമ്മദ് ഷാഫി ദറിനെ എകെ47 ഉപയോഗിച്ചാണ് ഷാഹിദ് ബഷീര്‍ ഷെയ്ഖ് കുറച്ചു നാള്‍ മുമ്പ് പട്ടാപ്പകല്‍ വധിച്ചത്. എകെ 47 അടക്കമുള്ള ആയുധങ്ങൾ ഷാഹിദ് ബഷീർ ഷൈഖിന്റെ പക്കൽ നിന്ന് കണ്ടെടുത്തു.
പ്രൊബേഷൻ എസ്ഐ ആയ റാഷിദ് അഹ്മദിനെ നവംബർ 12ന് വധിച്ച ഭീകരനാണ് കൊല്ലപ്പെട്ട രണ്ടാമെത്തെയാള്‍. വലിയ രീതിയിൽ ചർച്ചയായ ഒന്നായിരുന്നു പ്രൊബേഷൻ എസ്ഐ ആയ റാഷിദ് അഹ്മദിന്റെ കൊലപാതകം. ഒരു തീവ്രവാദി പകൽ സമയത്ത് എല്ലാവരുടെയും കൺമുന്നിൽ വച്ചാണ് കൃത്യം നടത്തിയത്. ഈ ഭീകരനെയാണ് സൈന്യം വധിച്ചത്. ജമ്മു കശ്മീർ പൊലീസും സിആർപിഎഫും അടങ്ങിയ സംഘമാണ് സൈനിക നടപടി നടത്തിയത്.
ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിൽ കൂടുതല്‍ ഭീകരര്‍ക്കായി തെരച്ചിൽ തുടരുകയാണ്. പുൽവാമയിലും ശ്രീനഗറിലുമാണ് സൈനിക നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: