Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിഹാങുകളും സമരത്തിന്റെ ഭാഗം; ഇപ്പോള്‍ നിഹാങുകളെ തള്ളി കര്‍ഷകസമരക്കാര്‍; സിഖ് യുവാവിന്റെ ക്രൂരകൊലപാതകത്തില്‍ നിഹാങ് സംഘക്കാരന്‍ അറസ്റ്റില്‍

കർഷക പ്രക്ഷോഭ വേദിയായ സിംഗു അതിര്‍ത്തിയില്‍ സിഖ് യുവാവിനെ ഒരു കയ്യും ഒരു കാലും വെട്ടിമാറ്റി വധിച്ച് പൊലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കിയത് നിഹാങ്ങുകളാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച (എസ് കെഎം) നേതാവ് ബല്‍ബീര്‍ സിംഗ് രജേവാള്‍ തന്നെ തുറന്ന് സമ്മതിച്ചു. അതേ സമയം നിഹാങുകളെ കുറ്റപ്പെടുത്തി തടിതപ്പാന്‍ ശ്രമിക്കുകയാണ് സമരക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2021, 09:14 pm IST
in India
സിഖ് യുവാവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്ത് നിഹാങ് വിഭാഗക്കാരനായ സര്‍വ്വ്ജിത് സിങ് (ഇടത്ത്). സിംഗു അതിര്‍ത്തിയിലെ കര്‍ഷകസമരത്തില്‍ മുന്‍നിരയില്‍ നീലയുടപ്പണിഞ്ഞ് ഇരിക്കുന്ന നിഹാങ് വിഭാഗക്കാര്‍

സിഖ് യുവാവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്ത് നിഹാങ് വിഭാഗക്കാരനായ സര്‍വ്വ്ജിത് സിങ് (ഇടത്ത്). സിംഗു അതിര്‍ത്തിയിലെ കര്‍ഷകസമരത്തില്‍ മുന്‍നിരയില്‍ നീലയുടപ്പണിഞ്ഞ് ഇരിക്കുന്ന നിഹാങ് വിഭാഗക്കാര്‍

ന്യൂദല്‍ഹി:  കർഷക പ്രക്ഷോഭ വേദിയായ സിംഗു അതിര്‍ത്തിയില്‍ സിഖ് യുവാവിനെ ഒരു കയ്യും ഒരു കാലും വെട്ടിമാറ്റി വധിച്ച് പൊലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കിയത് നിഹാങ്ങുകളാണെന്ന്  സംയുക്ത കിസാന്‍ മോര്‍ച്ച (എസ് കെഎം) നേതാവ് ബല്‍ബീര്‍ സിംഗ് രജേവാള്‍ തന്നെ തുറന്ന് സമ്മതിച്ചു. അതേ സമയം   നിഹാങുകളെ കുറ്റപ്പെടുത്തി തടിതപ്പാന്‍ ശ്രമിക്കുകയാണ് സമരക്കാര്‍. ‘തുടക്കം മുതലേ നിഹാങ്ങുകള്‍ ഞങ്ങള്‍ക്കെതിരെ പ്രശ്‌നമുണ്ടാക്കുകയാണ്,’ -ബല്‍ബീര്‍ സിംഗ് രജേവാള്‍ കുറ്റപ്പെടുത്തുന്നു. നിഹാങ്ങുകള്‍ സമരക്കാരുടെ ഭാഗമല്ലെന്ന് കര്‍ഷക നേതാക്കളിലൊരാളായ അഭിമന്യു കൊഹാര്‍ പറയുന്നു. കൊല്ലപ്പെട്ട യുവാവും സമരക്കാരുടെ ഭാഗമല്ലെന്നും കര്‍ഷക നേതാക്കള്‍ അവകാശപ്പെടുന്നു.  

എന്തായാലും കൊലപാതകത്തിന്റെ ഭാഗമായി ഹരിയാന പൊലീസ് ഒരു നിഹാങ് വിഭാഗക്കാരനെ അറസ്റ്റ് ചെയ്തു. സര്‍വ്വ്ജിത് സിങ് എന്ന നിഹാങ് വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ് പൊലീസിന്റെ പിടിയിലായത്.  സിഖ് സമുദായത്തിന്റെ മതഗ്രന്ഥത്തെ അപമാനിച്ചു എന്ന് ആരോപിച്ചാണ് നിഹാങുകള്‍ സിഖ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് പറയുന്നു.  ലഖ് ബീര്‍ സിംഹ് എന്ന സിഖ് യുവാവിനെയാണ് ഒരു കയ്യും കാലും വെട്ടിമാറ്റി ക്രൂരമായി കൊന്നത്. ബാരിക്കേഡില്‍ തൂങ്ങിയാടുന്ന ലഖ്ബീര്‍ സിങിന്റെ കയ്യും കാലും വെട്ടിമാറ്റിയ മൃതദേഹവും നിലത്ത് തളം കെട്ടിയ രക്തവും കാണിക്കുന്ന വീഡിയോ വെള്ളിയാഴ്ച രാവിലെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഹര്‍നം സിങ് എന്നയാള്‍ ആറാം വയസ്സ് മുതല്‍ ലഖ്ബിര്‍ സിങിനെ ദത്തെടുത്ത് വളര്‍ത്തിയതാണ് . പഞ്ചാബിലെ തന്‍ തരനിലെ ചീമ കുര്‍ദ് ഗ്രാമത്തിലെ തൊഴിലാളിയാണ് ലഖ്ബീര്‍ സിങ്.  ഇപ്പോള്‍ കര്‍ഷകര്‍ യുവാവിന്റെ കൊലപാതകം മുഴുവനായി നിഹാങുകളുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്.  

ദല്‍ഹിയില്‍ സിംഗു അതിര്‍ത്തിയില്‍ തുടക്കം മുതലേ കര്‍ഷക സമരത്തില്‍ നിഹാങുകളുടെ സാന്നിധ്യമുണ്ടായിരുന്നു. കര്‍ഷകസമരവേദിയിലെ നിഹാങ്ങുകളുടെ സാന്നിധ്യം തുടക്കം മുതലേ പൊലീസിന് വലിയ തലവേദനയായിരുന്നു.  സമരക്കാര്‍ക്ക് സുരക്ഷ ഒരുക്കാനാണ് തങ്ങള്‍ വന്നിരിക്കുന്നതെന്ന് അന്നേ നിഹാങ്ങുകള്‍ പ്രഖ്യാപിച്ചിരുന്നു.  കര്‍ഷകസമരത്തെ തുടര്‍ന്ന് അക്രമം പൊട്ടിപ്പുറപ്പെട്ട റിപ്പബ്ലിക് ദിന സമരത്തില്‍ കുതിര, പരുന്ത് തുടങ്ങിയവയുമായാണ്  നിഹാങ്ങുകള്‍ എത്തിയിരുന്നത്.  മൂന്ന് പരുന്തുകളും 15 കുതിരകളുമായാണ് 40 അംഗ നിഹാങ് സംഘം അന്ന് വന്നത്.  

നിഹാങ് എന്നാല്‍ ഭയമില്ലാത്തവന്‍ എന്നാണര്‍ത്ഥം. പത്താമത്തെ സിഖ് ഗുരുവായ ഗുരുഗോവിന്ദിന്റെ കാലത്ത് മുഗളന്മാരുമായി യുദ്ധം ചെയ്തിട്ടുള്ളവരാണ് നിഹാങുകള്‍. സിംഗുവിലെ പൊലീസ് ബാരിക്കേഡിന് മുന്‍പില്‍ എപ്പോഴും ഇവരുണ്ട്. സമരക്കാരെ തൊടണമെങ്കില്‍ ആദ്യം നിഹാങുകളെ നേരിടണമെന്നതായിരുന്നു പൊലീസിന്റെ വെല്ലുവിളി. നിഹാങുകളുടെ ഈ സാന്നിധ്യം തങ്ങള്‍ക്ക് നല്ലൊരു സുരക്ഷാ വലയമായാണ് സമരക്കാരും കണ്ടിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടപ്പോള്‍ നിഹാങുകളെ തള്ളിപ്പറയുകയാണ് കര്‍ഷക നേതാക്കള്‍.  

നിഹാങുകള്‍ ചെരിപ്പ് ഇടാറില്ല. ഇവരുടെ ഇടങ്ങളിലേക്ക് പാദരക്ഷകള്‍ ധരിച്ച് കടക്കാനുമാവില്ല. പരമ്പരാഗത വേഷവിധാനങ്ങള്‍ അഴിച്ചുവെയ്‌ക്കാത്ത ഇവര്‍ നീലനിറത്തിലുള്ള വസ്ത്രം മാത്രമേ ധരിക്കൂ. വാളും പരിചയും ശരീരത്തിന്റെ ഭാഗം. സിഖുകാരുടെ ആചാര്യനായ ഗുരുഗോബിന്ദ് സിങ്ങിന്റെ മകന്‍ സഹിബ്‌സാഫത്തേ സിംഗ് ജിയുടെ പിന്‍ഗാമികളായ സായുധ സിഖ് യോദ്ധാക്കളാണ് നിഹാങ്ങുകള്‍. ഇവര്‍ക്ക് മരണമില്ലെന്നും വിശ്വാസമുണ്ട്. നിഹാങ് ഗ്രൂപ്പായ നിര്‍വെയ് ര്‍ ഖല്‍സ ഉഡ്‌ന ദള്‍ കൊലാപതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്.

അതേ സമയം സിഖ് യുവാവിന്റെ കൊലപാതകവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് 40 കര്‍ഷക യൂണിയനുകളുടെ സംയുക്തസംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു. ഹരിയാന സര്‍ക്കാരുമായി അന്വേഷണത്തില്‍ സഹകരിക്കാന്‍ തയ്യാറാണെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ പറഞ്ഞു.

Tags: കൊലപാതകംസിഖ്കാര്‍ഷിക നിയമ പരിഷ്‌കാരങ്ങള്‍കര്‍ഷക സമരംകാര്‍ഷിക ബില്‍ 2020സിംഘു അതിര്‍ത്തിനിഹാങ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

Kerala

തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ; കൊല നടത്തിയത് സുഹൃത്ത്

India

ഹരിയാനയിലെ ഗുരുഗ്രാമില്‍ മഹാപഞ്ചായത്ത്; പള്ളി ഇമാമിനെ വധിച്ച കേസില്‍ അറസ്റ്റിലായ നാല് യുവാക്കളെ മോചിപ്പിക്കാന്‍ അന്ത്യശാസനം നല്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

പൈതൃകത്തിന്റെ വെളിച്ചം

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.