ന്യൂദല്‍ഹി:കർഷക പ്രക്ഷോഭ വേദിയായ സിംഗു അതിര്‍ത്തിയില്‍ സിഖ് യുവാവിനെ വധിച്ചതിന് പിന്നില്‍ നിഹാങ്ങുകളാണെന്ന് പ്രക്ഷോഭക്കാരുടെ നേതാക്കളില്‍ ഒരാള്‍ പറയുന്നു. സമരം ചെയ്യുന്ന കര്‍ഷകരുടെ സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ച (എസ് കെഎം) നേതാവാണ് ദല്‍ഹിയിലെ സിംഗു അതിര്‍ത്തിയില്‍ സിഖ് യുവാവിനെ കൊന്നതിന് പിന്നില്‍ നിഹാങ്ങുകളാണെന്ന് വെളിപ്പെടുത്തിയത്.
സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ബല്‍ബീര്‍ സിംഗ് രജേവാള്‍ ആണ് ഇക്കാര്യം ആരോപിച്ചത്. ‘നിഹാങ്ങുകളാണ് ഈ സംഭവത്തിന് പിന്നില്‍. അവര്‍ അത് സ്വീകരിച്ചു. തുടക്കം മുതലേ നിഹാങ്ങുകള്‍ ഞങ്ങള്‍ക്കെതിരെ പ്രശ്‌നമുണ്ടാക്കുകയാണ്,’ ബല്‍ബീര്‍ സിംഗ് രജേവാള്‍ പറഞ്ഞു.
അതേ സമയം സിഖ് യുവാവിന്റെ കൊലപാതകവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് 40 കര്‍ഷക യൂണിയനുകളുടെ സംയുക്തസംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു. ഹരിയാന സര്‍ക്കാരുമായി അന്വേഷണത്തില്‍ സഹകരിക്കാന്‍ തയ്യാറാണെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ പറഞ്ഞു.
കൊലപാതകത്തിന്റെ ഉത്തരവാദിത്വം വെള്ളിയാഴ്ച നിഹാങ്ങുകള്‍ ഏറ്റെടുത്തിട്ടുള്ളതായി പറയുന്നു. യുവാവ് സിഖ് മത ഗ്രന്ഥത്തേയും ചിഹ്നങ്ങളേയും അപമാനിക്കാൻ ശ്രമിച്ചതിനാണ് കൊലപാതകം. വ്യാഴാഴ്ച പുലർച്ചെ പൊലീസിന്റെ ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം. മനപൂർവം കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചവരെ പൊലീസിൽ ഏൽപ്പിച്ചിട്ടും നടപടി ഉണ്ടായില്ല. മത പ്രകാരമുള്ള ശിക്ഷ നൽകിയതാണെന്നും നിഹാങ്ങുകൾ പറയുന്നു.
മതഗ്രന്ഥവുമായി കടന്നുകളയാൻ യുവാവ് ശ്രമിച്ചതാണ് പ്രകോപനം ഉണ്ടാക്കിയതെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയാണെന്ന് അവകാശപ്പെടുന്നയാള്‍ പറഞ്ഞു. യുവാവിനെ പിടികൂടി ശിക്ഷയായി കൈപ്പത്തി വെട്ടിമാറ്റി. പുലർച്ചെ 3.30 നാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും ദൃക്‌സാക്ഷി വ്യക്തമാക്കി. പഞ്ചാബ് സ്വദേശിയാണ് മരിച്ചത്.
അതേ സമയം പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആരാണ് ഇതിന് പിന്നിലെ ഉത്തരവാദികളെന്നതിനെക്കുറിച്ച് അറിവൊന്നുമില്ല. ഇത് സംബന്ധിച്ച് അജ്ഞാതനായ ഒരാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച് പ്രചരിച്ച വീഡിയോയെക്കുറിച്ചും അന്വേഷിക്കുമെന്ന് ഡിഎസ്പി ഹന്‍സ് രാജ് പറഞ്ഞു.
സിഖുകാരുടെ ആചാര്യനായ ഗുരുഗോബിന്ദ് സിങ്ങിന്റെ മകന്‍ സഹിബ്‌സാഫത്തേ സിംഗ് ജിയുടെ പിന്‍ഗാമികളായ സായുധ സിഖ് യോദ്ധാക്കളാണ് നിഹാങ്ങുകള്‍. ഇവര്‍ക്ക് മരണമില്ലെന്നും വിശ്വാസമുണ്ട്. കര്‍ഷകര്‍ സമരം ചെയ്യുന്ന പ്രധാന സ്റ്റേജിനടുത്താണ് കൈ അറുത്ത നിലയില്‍ സിഖ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ലഖ് ബീര്‍ സിംഹ് എന്നാണ് ഈ യുവാവിന്റെ പേര്. ഹര്‍നം സിങ് എന്നയാള്‍ ആറാം വയസ്സില്‍ ദത്തെടുത്ത് വളര്‍ത്തിയതാണ് ലഖ്ബിര്‍ സിങിനെ. പഞ്ചാബിലെ തന്‍ തരനിലെ ചീമ കുര്‍ദ് ഗ്രാമത്തിലെ തൊഴിലാളിയാണ് ലഖ്ബീര്‍ സിങ്. സംഭവം കര്‍ഷകര്‍ക്കിടിയില്‍ അമര്‍ഷമുണ്ടാക്കിയിരിക്കുകയാണ്. ആദ്യം പൊലീസിനെ സ്ഥലം സന്ദര്‍ശിക്കുന്നതില്‍ നിന്നും പ്രക്ഷോഭകാരികള്‍ തടഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: