കൊച്ചി: യുവനടിയെ ഓടുന്ന കാറില്‍ പീഢിപ്പിച്ച കേസില്‍ വിചാരണ നടക്കുന്നതിനിടയില്‍ നടന് ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണി കൂറുമാറി. കേസിലെ നിര്‍ണായക സാക്ഷിയായിരുന്നു അപ്പുണ്ണി. കൂറുമാറിയതിനെ തുടര്‍ന്ന് അപ്പുണ്ണിയെ പ്രോസിക്യൂഷന് ക്രോസ് വിസ്താരം നടത്തി.
ശനിയാഴ്ചയും വിസ്താരം തുടരും. 2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. നാലര വര്‍ഷം പിന്നിട്ടിട്ടും വിചാരണ പൂര്‍ത്തിയായിട്ടില്ല. നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രിം കോടതി ആറുമാസത്തെ സമയം കൂടി നിട്ടി നല്‍കിയിരുന്നു.
ഈ കേസില്‍ 180 സാക്ഷികളെയാണ് ഇതുവരെ വിസ്തരിച്ചത്. ആറ് മാസം കൂടി വിചാരണയ്ക്ക് വേണ്ടി കാലാവധി നീട്ടിയിട്ടുണ്ട്. പ്രതികളുടെ ഹര്‍ജികളും കൊവിഡുമെല്ലാം വിചാരണ വൈകുന്നതിന് കാരണമായി. കേസിലെ പല സാക്ഷികളും കൂറുമാറിയിരുന്നു. ഏറ്റവും ഒടുവില്‍ അപ്പുണ്ണിയാണ് കൂറുമാറിയത്.
കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അറിയാമെന്ന് അന്വേഷണ സംഘം സംശയിച്ച വ്യക്തിയാണ് അപ്പുണ്ണി. 2011ന് ശേഷമാണ് അപ്പുണ്ണി ദിലീപിന്റെ ഡ്രൈവറായി എത്തിയത്. ഉദ്യോഗമണ്ഡല്‍ സ്വദേശിയായ അപ്പുണ്ണിയുടെ യഥാര്‍ഥ പേര് എഎസ് സുനില്‍ രാജ് എന്നാണ്. സഹോദരന് വഴിയാണ് അദ്ദേഹം സിനിമാ മേഖലയിലുള്ളവരുമായി പരിചയം വന്നത്.
മറ്റുചില താരങ്ങളുടെ ഡ്രൈവറായ ശേഷമാണ് അപ്പുണ്ണി ദിലിപുമായി ബന്ധം വരുന്നത്. ഡ്രൈവറായും പിന്നീട് മാനേജരായും അപ്പുണ്ണി മാറി. നേരത്തെ ഒരു കേസുകളിലും ഉള്‍പ്പെട്ടിട്ടില്ലാത്ത വ്യക്തിയാണ് അപ്പുണ്ണി.
2017 ഫിബ്രവരിയില്‍ നെടുമ്പാശേരിക്ക് സമീപം അത്താണിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിനുള്ളില്‍ പീഢിപ്പിച്ചെന്നാണ് പ്രോസിക്യൂഷന് കേസ്. നടന് ദിലീപ് അടക്കം 9 പ്രതികളുടെ വിസ്താരം അവസാന ഘട്ടത്തില്‍ എത്തിയിരിക്കുകാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: