Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വൈശാഖിന് ജന്മനാട് അന്ത്യമൊഴി നല്‍കി; ‘ഭാരത് മാതാ കീ ജയ്’ വിളിച്ച് ആയിരങ്ങള്‍

ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈനികരും ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ വൈശാഖിന്റെ മൃതദേഹം ബുധനാഴ്ച തിരുവനന്തപുരത്തെത്തിച്ചു. മഹാനവമി ദിനമായ വ്യാഴാഴ്ച ജന്മനാടായ കൊല്ലം ഒടനാവടത്തെ കുടവട്ടൂരിലേക്ക് സംസ്കാരത്തിനായി കൊണ്ടുപോകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2021, 10:56 pm IST
in India

കൊല്ലം:കശ്മീരില്‍ പാക്കിസ്ഥാന്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ധീരജവാന്‍ വൈശാഖിന് നാട് യാത്രാമൊഴി നല്‍കി. ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം കൊല്ലം ഓടനാവട്ടം കുടവട്ടൂരിലെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. ഇന്ന് രാവിലെയാണ് പാങ്ങോട്ട് മിലിട്ടറി ക്യാമ്പില്‍ നിന്ന് കുടവട്ടൂരിലേക്ക് വലിയ വിലാപയാത്രയായി് ഭൗതിക ശരീരം  കൊണ്ടുവന്നത്.

അന്ത്യാഞ്ജലി അര്‍പ്പിക്കാനായി വൈശാഖ് പഠിച്ച സ്‌കൂളില്‍ മൃതദേഹം എത്തിച്ചിരുന്നു. മന്ത്രി കെ എന്‍ ബാലഗോപാല്‍, സുരേഷ് ഗോപി, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ ഇവിടെയെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്നാണ് മൃതദേഹം വൈശാഖിന്റെ വീട്ടില്‍ എത്തിച്ചത്. വൈശാഖിനെ ഒരുനോക്ക് കാണാന്‍ വന്‍ ജനാവലിയാണ് ഭാരത് മാതാ കീ ജയ് വിളികളുമായി ഇവിടെ തടിച്ചുകൂടിയത്. ഭൗതിക ശരീരത്തില്‍ ആയിരങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു.

ഒരു കുടുംബത്തിന്റെ അത്താണി ആയിരുന്നു വൈശാഖ്. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച വൈശാഖ് അഭിമാനമാണെന്ന് അമ്മാവന്‍ പറഞ്ഞു. എല്ലാവര്‍ക്കും വേണ്ടപ്പെട്ടവനായിരുന്നു വൈശാഖ്. കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയങ്കരന്‍. ആറ് മാസം മുന്‍പാണ് സ്വപ്ന ഭവനം വൈശാഖ് നിര്‍മ്മിക്കുന്നത്. രണ്ട് മാസം മുന്‍പാണ് അവസാനമായി വീട്ടിലെത്തിയത്. ഓണത്തിനായിരുന്നു അത്. എന്നാല്‍, അന്ന് യാത്ര പറഞ്ഞ് പോകുമ്പോള്‍ അത് അവസാനത്തെ യാത്ര പറച്ചില്‍ ആകുമെന്ന് ആരും കരുതിയില്ല. 2017ല്‍ സൈന്യത്തില്‍ ചേരുമ്പോള്‍ വൈശാഖിന് 20 വയസ് മാത്രമായിരുന്നു പ്രായം. വൈശാഖിന്റെ വേര്‍പാടില്‍ വിതുമ്പുകയാണ് ജന്മനാട്. രാജ്യത്തിന് വേണ്ടി 24-ാം വയസില്‍ വീരമൃത്യു വരിച്ച വൈശാഖിന്റെ വാര്‍ത്ത ദുഖത്തോടെയാണ് മലയാളികള്‍ കേട്ടത്.

ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിച്ചത്. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു. ബുധനാഴ്ച രാത്രി പാങ്ങോട് സൈനികാശുപത്രിയില്‍ മൃതദേഹം സൂക്ഷിച്ചു.

മറാഠ റെജിമെന്റില്‍ ആയിരുന്നു. ഏഴ് മാസം മുമ്പാണ് പഞ്ചാബില്‍ നിന്നും കശ്മീരിലെത്തിയത്. രണ്ട് മാസം മുന്‍പ് നാട്ടില്‍ എത്തിയിരുന്നു. ശില്‍പയാണ് സഹോദരി.

കൊല്ലം കുടവട്ടൂര്‍ ശില്‍പാലയത്തില്‍ ഹരികുമാറിന്റെയും ബീനാകുമാരിയുടെയും മകന്‍ എച്ച്. വൈശാഖ് നാല് വര്‍ഷം മുന്‍പാണ് കരസേനയില്‍ ചേര്‍ന്നത്.  24 വയസ്സായിരുന്നു. പൂഞ്ച് ജില്ലയിലെ സുരാന്‍ഘോട്ട് പ്രവിശ്യയിലെ ധേരാ കി ഗലിയോട് ചേര്‍ന്നുള്ള ഗ്രാമങ്ങളില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലിലാണ് വൈശാഖ് വീരമൃത്യു വരിച്ചത്.  

പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിപ്പുണ്ട് എന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് സൈന്യം ഇവിടെ പ്രതിരോധവും ആയുധങ്ങള്‍ക്കു വേണ്ടിയുള്ള തിരച്ചിലും ഒന്നിച്ചു നടത്തുന്ന കാസോ ഓപ്പറേഷന്‍ തിങ്കളാഴ്ച രാവിലെ നടത്തിയത്. തിരച്ചിലിനിടയില്‍ ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തു. സൈന്യം തിരിച്ചടിച്ചതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്ന് ജമ്മുവിലെ പതിരോധ വകുപ്പ് പി ആര്‍ ഒ ലഫ്റ്റനന്‍റ് കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു.  

നിയന്ത്രണ രേഖയ്‌ക്ക് സമീപമുള്ള പൂഞ്ച്, രജൗരി ജില്ലകളില്‍ അടുത്ത കാലത്തായി ഭീകര പ്രവര്‍ത്തനങ്ങള്‍ ഏറി വരികയാണെന്നും കേണല്‍ കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ആഗസ്റ്റ് ഒന്‍പതിന് അതിര്‍ത്തി സുരക്ഷാ സേന (ബി.എസ്.എഫ്), കരസേന, സ്പഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് (എസ്.ഒ.ജി) എന്നീ സേനകള്‍ സംയുക്തമായി പൂഞ്ചില്‍ നടത്തിയ സൈനിക നീക്കത്തില്‍ മെന്ദര്‍ പ്രവിശ്യയിലെ ഭീകരരുടെ ഒരു ഒളിത്താവളം തകര്‍ക്കുകയും നിരവധി ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പിടിച്ചെടുത്ത ആയുധങ്ങളില്‍ എകെ47, ചൈനീസ് നിര്‍മിത പിസ്റ്റളുകള്‍, ചൈനീസ് ഗ്രനേഡുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.

Tags: ജമ്മു കശ്മീര്‍terroristsലോകാരോഗ്യ സംഘടനarmyകശമീര്‍ശരീരംkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

പൈതൃകത്തിന്റെ വെളിച്ചം

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.