കശ്മീര്‍:1990 ജനവരി 19നായിരുന്നു കശ്മീരില്‍ നിന്നും കശ്മീര്‍ പണ്ഡിറ്റുകള്‍ പാകിസ്ഥാന് പിന്തുണയുള്ള തീവ്രവാദികളുടെ ഭീഷണിയില്‍ ഭയന്ന് കശ്മീര്‍ വിട്ട് ഓടിപ്പോയത്. അന്ന് ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെ എല്‍എഫ് ) ആയിരുന്നു ഈ കശ്മീര്‍ പണ്ഡിറ്റുകളെ കൊന്നൊടുക്കിയതിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചത്. ജീവനില്‍ കൊതിയുണ്ടെങ്കില്‍ ഹിന്ദുക്കളായ കശ്മീരി പണ്ഡിറ്റുകള്‍ മറ്റെവിടേയ്ക്കെങ്കിലും ഓടിപ്പോയ്ക്കോളൂ എന്നായിരുന്നു ഇസ്ലാമിക തീവ്രവാദികളുടെ ആഹ്വാനം. ഭയമുണ്ടാക്കാന്‍ അവര്‍ ചല കശ്മീരി പണ്ഡിറ്റുകളെ ക്രൂരമായി കൊലപ്പെടുത്തി.
കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപ്പലായനത്തിന് പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചത് യാസിന് മാലിക്, ബിട്ട കരാടെ എന്നീ രണ്ട തീവ്രവാദികളാണ്. എന്നാല്‍ ഈ അതിക്രമങ്ങളുടെ പേരിലൊന്നും ജെകെ എല്‍എഫ് നേതാക്കളെ ആരും ശിക്ഷിക്കാന്‍ മുതിര്‍ന്നില്ല. വാജ്പേയിയും മന്മോഹന്സിങും യാസിന് മാലിക്കിന്റെ പല സന്ദര്‍ഭങ്ങളിലും ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചു. അന്ന് നാല് ലക്ഷം കശ്മീരി പണ്ഡിറ്റുകളായ ഹിന്ദുക്കളാണ് കശ്മീര്‍ വിട്ട് ജീവനും കോണ്ട് ഓടിപ്പോയത്.
മൂന്ന് ദശകങ്ങള്‍ കഴിഞ്ഞ് ബിജെപി സര്‍ക്കാര്‍ കശ്മീര്‍ പണ്ഡിറ്റുകളെ മടക്കിക്കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും അവര്‍ക്ക് നേരെ ഇസ്ലാമിക തീവ്രവാദികള്‍ അക്രമം അഴിച്ചുവിടാന്‍ തുടങ്ങിയിരിക്കുകയാണ്. ശൈത്യകാലത്തിലേക്ക് കശ്മീര്‍ ചുവടുവെയ്ക്കുമ്പോള് താഴ് വരയില്‍ ഭയപ്പെടുത്തുന്ന ശാന്തതയാണ്. ലാല്‍ചൗക്കിലും തൊട്ടടുത്ത മാര്‍ക്കറ്റുകളിലും കടകള്‍ വൈകുന്നേരമാകുമ്പോഴേക്കും അടയ്ക്കുകയാണ്. മധുരം വില്ക്കുന്നവര്, പഴങ്ങള്‍ വില്ക്കുന്നവര് എന്നിവര്‍ ഇരുട്ടുപരക്കുമ്പോഴേക്കും വീടുകളിലേക്ക് തിരക്കിട്ട് മടങ്ങുന്നു.
ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ട അഞ്ച് പേരെയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ തീവ്രവാദികള്‍ തോക്കിനിരയാക്കിയത്. ഇതില്‍ 68 കാരനായ മഖന്‍ ലാല്‍ ബിന്ദ്രൂ കശ്മീരി പണ്ഡിറ്റാണ്. ബീഹാറുകാരനായ ഗോള്‍ഗപ്പ വില്‍ക്കുന്ന ബീരേന്ദര്‍ പസ്വാനെ ഐഎസ് തീവ്രവാദികളാണ് പിന്നില്‍ നിന്നും വെടിവെച്ച് കൊന്നത്.
ശ്രീനഗറിലെ എയ്ദ്ഗയിലെ സര്‍ക്കാര്‍ സ്കൂളിലെ പ്രിന്‍സിപ്പല്‍ സുപിന്ദര്‍ കൗറും അധ്യാപകന് ദീപക് ചന്ദും വെടിയേറ്റ് കൊല്ലപ്പെട്ടു. സുപീന്ദര്‍ കൗര്‍ സിഖുമതക്കാരിയാണ്. തീവ്രവാദികള്‍ മുസ്ലീം അധ്യാപകരെ മുഴുവന്‍ വീടുകളിലേക്ക് പറഞ്ഞയച്ച ശേഷമാണ് ഹിന്ദു അധ്യാപകരെ വധിച്ചത്. ഈ വധത്തോടെ സിഖ് സംഘടനകളും തീവ്രവാദികള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നു. ഒന്നരലക്ഷം ഹിന്ദുക്കളുടെ സംഘടനയായ ഓള് പാര്‍ട്ടി സിഘ് കോര്‍ഡിനേഷന്‍ കമ്മിറ്റി തലവന്‍ ജഗ്മോഹന് റെയ്ന പറയുന്നത് സിഖുകാര്‍ ഒറ്റക്കെട്ടായി ചെറുത്തുനില്‍ക്കുമെന്നാണ്. തല്ക്കാലം സ്ത്രീകള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങേണ്ടെന്ന തീരുമാനത്തിലാണ് സിഖുകാര#്. മുസ്ലിങ്ങളും സിഖുകാരും തമ്മിലുള്ള ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ എതിര്‍ക്കുമെന്ന് ഇവര്‍ പറയുന്നു. 500 വര്‍ഷമായി ഇവിടെ ജീവിക്കുന്ന സിഖുകാര്‍ കശ്മീര്‍ വിട്ട് എങ്ങോട്ടും പോകില്ലെന്നും സിഖുകാര്‍ പറയുന്നു.
വീണ്ടും കശ്മീരി പണ്ഡിറ്റുകളില്‍ ചിലര്‍ കശ്മീര്‍ താഴ് വര വിടുന്നതായുള്ള വാര്‍ത്തയുണ്ട്. അതേ സമയം കശ്മീര്‍ പൊലീസും സേനയും കശ്മീര്‍ പണ്ഡിറ്റുകള്‍ക്കുള്ള സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. കശ്മീരിലെ ഹി്ന്ദുസമുദായക്കാര്‍ക്ക് നേരെ തീവ്രവാദി ആക്രമണം ഉണ്ടായേക്കുമെന്ന് സപ്തംബര്‍ 21ന് രഹസ്യപ്പൊലീസ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഹിന്ദു ക്ഷേത്രങ്ങളുടെ സ്ഥലങ്ങള്‍ പിടിച്ചെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ ക്ഷേത്ര പൂജാരികള്‍ക്കും ഭയമുണ്ട്.
എന്നാല്‍ 90കളില്‍ തീവ്രവാദികളുടെ ഭീഷണിക്ക് വഴങ്ങാതെ കശ്മീരില്‍ തന്നെ തുടര്‍ന്ന 800 ഓളം കശ്മീരി പണ്ഡിറ്റുകളുടെ കുടുംബങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച സംഘടനയാണ് കശ്മീരി പണ്ഡിറ്റ് സംഘര്‍ഷ് സമിതി. കശ്മീരില്‍ ജീവിക്കുന്ന കശ്മീരി പണ്ഡിറ്റുകളെയും ഹിന്ദുക്കളെയും തുടച്ചുനീക്കുമെന്ന് റിപ്പോര്‍ട്ടുള്ളതായി ഈ സംഘടന ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയെ അറിയിച്ചിട്ടുണ്ട്. സൈന്യം ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. ഇപ്പോഴും കശ്മീരിലെ ജനത ഇസ്ലാമിക തീവ്രവാദികളെ തീവ്രവാദികള്‍ എന്ന് വിളിക്കാന്‍ മടികാട്ടുന്ന സ്ഥിതിവിശേഷമാണ്.
എന്തായാലും സൈന്യം തിരിച്ചടിക്കുകയാണ്. ജെയ്ഷ് ഇ മുഹമ്മദ് കമാന്‍ഡര്‍ ഉള്‍പ്പെടെ ആറ് തീവ്രവാദികളെ സൈന്യം ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി വധിച്ചു. ആയിരക്കണക്കിന് പേരെ റെയ്ഡില്‍ പിടികൂടി ചോദ്യം ചെയ്ത് വരികയാണ്. ഇവരില്‍ പലരും മുന്‍പ് സൈന്യത്തിനെതിരെ കല്ലെറിഞ്ഞവരും അക്രമസമരങ്ങള്‍ നയിച്ചവരുമാണ്. എന്തായാലും വരുംദിവസങ്ങളില്‍ തീവ്രവാദികളെ മുഴുവന്‍ ജമ്മു കശ്മീരിന്റെ മണ്ണില്‍ നിന്നും തുടച്ചുനീക്കുമെന്ന പ്രതിജ്ഞയിലാണ് സൈന്യവും കശ്മീരിലെ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: