കോഴിക്കോട്: ശര്‍ക്കരയില്‍ നിന്ന് ചുവന്ന ദ്രാവകം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്. വടകരയിലാണ് സംഭവം. വള്ള്യാട് സ്വദേശിനി വരിക്കോട്ട് ലിജിന കഴിഞ്ഞ ദിവസം ആയഞ്ചേരിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് വാങ്ങിയ ശര്‍ക്കര മുറിച്ചപ്പോഴാണ് ചുവപ്പുനിറത്തിലുള്ള ലായനി പുറത്തേക്ക് ഒഴുകിയത്.
വിവരം കുറ്റ്യാടി സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷ വിഭാഗത്തെ അറിയിച്ചു. ഭക്ഷ്യസുരക്ഷാ ഓഫീസര്‍ പി.ജി. ഉന്മേഷ് വീട്ടിലെത്തി ശര്‍ക്കരയുടെ സാമ്പിള്‍ ശേഖരിച്ചു. ശര്‍ക്കരയില്‍ കൃത്രിമനിറം അമിതമായി ചേര്‍ത്തതാകാം കാരണമെന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പ്രാഥമിക നിഗമനം.
വിശദാന്വേഷണത്തിന്റെ ഭാഗമായി ശര്‍ക്കരയുടെ സാമ്പിള്‍ കോഴിക്കോട് മലാപ്പറമ്പ് റീജണല്‍ അനലറ്റിക്കല്‍ ലാബിലേക്ക് അയച്ചു. സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നും സാമ്പിളെടുത്തിട്ടുണ്ട്. ഇതും പരിശോധനയ്‌ക്ക് അയച്ചു. ഫലം വരുന്നതുവരെ ശര്‍ക്കര വില്‍ക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: