ന്യൂദല്‍ഹി: കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ അശ്രാന്ത പരിശ്രമങ്ങള്‍ ജമ്മു കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സമാധാനപരമായ സാഹചര്യം വളര്‍ത്തിയെന്നും ഈ പ്രവര്‍ത്തനങ്ങള്‍ ആ പ്രദേശങ്ങള്‍ക്ക് ഒരു പുതിയ യുഗം സമ്മാനിച്ചെന്നും എന്‍എച്ച്ആര്‍സി ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അരുണ്‍ കുമാര്‍ മിശ്ര. ന്യൂദല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ സ്ഥാപക ദിനഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യാവകാശം അവകാശപ്പെട്ട് തീവ്രവാദികളെയും ഭീകരവാദത്തെയും മഹത്വപ്പെടുത്താന്‍ കഴിയില്ല. മനുഷ്യാവകാശ സംരക്ഷകര്‍ രാഷ്ട്രീയ അക്രമത്തെ വിമര്‍ശിക്കുന്നില്ലെങ്കില്‍ ചരിത്രം നമ്മോട് ക്ഷമിക്കില്ല. ഭീകരരെ, സ്വാതന്ത്ര്യസമര സേനാനികളെന്ന് വിളിക്കുന്നത് അനുചിതമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: