തിരുവനന്തപുരം : നിയമസഭ കയ്യാങ്കളി കേസില്‍ മന്ത്രി വി. ശിവന് കുട്ടി ഉള്‍പ്പടെയുള്ള പ്രതികളുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി. കേസ് പരിഗണിച്ച തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് ഉത്തരവ്.
വി.ശിവന്‍കുട്ടിക്ക് പുറമേ ഇ.പി. ജയരാജന്, കെ.ടി. ജലീല്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി.കെ. സദാശിവന്, കെ.അജിത് എന്നിവരാണ് കേസിലെ പ്രതികള്‍. കേസിലെ ആറ് പ്രതികളും നവംബര്‍ 22 ന് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. നവംബര്‍ 22 ന് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും.
വിടുതല്‍ ഹരജിയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. പ്രതികള്‍ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: