മലപ്പുറം: ഇന്ത്യന്‍ നോട്ടിന് പകരം ദിര്‍ഹം നല്‍കാമെന്ന് പറഞ്ഞ് വ്യാപാരികളുടെ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ കേസിലെ പ്രധാന പ്രതി പിടിയില്‍. ബംഗ്ളാദേശ് സ്വദേശിയും ഝാര്‍ഖണ്ഡ് വിലാസത്തില്‍ താമസക്കാരനുമായ ഫാറൂക്ക് ഷെയ്ക്ക് (32) നെയാണ് ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസിനാസ്പദമായ സംഭവം. കൊപ്പം സ്വദേശികളായ സഹോദരങ്ങളുടെ വ്യാപാര സ്ഥാപനത്തിലെത്തിയായിരുന്നു തട്ടിപ്പ്. വിശ്വാസ്യത പിടിച്ച് പറ്റിയ ശേഷം അഞ്ച് ലക്ഷത്തിന്റെ ദിര്‍ഹം കയ്യിലുണ്ടെന്ന് പറഞ്ഞ് ചങ്ങരംകുളത്ത് മാട്ടം റോഡില്‍ വിളിച്ച് വരുത്തി. തുടര്‍ന്ന് ദിര്‍ഹമാണെന്ന് വിശ്വസിപ്പിച്ച് ബാഗ് കൈമാറി പണവുമായി കടന്നുകളയുകയായിരുന്നു.
കാസര്‍കോഡ് നിന്നാണ് ഇയാള്‍ പിടിയിലായത്. കൂട്ടുപ്രതി നേരത്തെ അറസ്റ്റിലായിരുന്നു. പ്രതികള്‍ സമാനമായ നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ട്. എസ്ഐമാരായ ഹരിഹരസൂനു, ആന്റോ ഫ്രാന്‍സിസ്, സിപിഒമാരായ കപില്‍ദേവ്, കെന്സന് എന്നിവരടങ്ങുന്ന സംഘം പ്രതിയെ കാസര്‍കോഡ് എത്തി കസ്റ്റഡിയില്‍ വാങ്ങി. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: