മുംബൈ: ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ ആഡംബരക്കപ്പലിലെ ലഹരിപാര്‍ട്ടിയ്ക്കിടയില്‍ അറസ്റ്റ് ചെയ്ത നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി)യുടെ ഉദ്യോഗസ്ഥന് സമീര്‍ വാങ്കഡെയോ അജ്ഞാതര്‍ അനധികൃതമായി നിരീക്ഷിക്കുന്നതായുള്ള സംശയം ബലപ്പെടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സമീര്‍ വാങ്കഡെ മഹാരാഷ്ട ഡിജിപി ഓഫീസിലെത്തി പരാതി നല്കി.
തന്റെ നീക്കങ്ങള്‍ ആരൊക്കെയോ രഹസ്യമായി നിരീക്ഷിക്കുന്നതായി സമീര്‍ വാങ്കഡെ പറയുന്നു. സിവില്‍ വേഷത്തില്‍ സമീര്‍ വാങ്കഡെയെ ചിലര്‍ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. സമീര്‍ വാങ്കഡെയുടെ അമ്മയെ അടക്കം ചെയ്ത സെമിത്തേരിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെടുന്ന രണ്ട് പേര് ശേഖരിച്ചതായി എന്‍സിബി ഓഫീസ് അറിയിച്ചു. സമീര്‍ വാങ്കഡെ ഈ സെമിത്തേരിയിലെ പതിവ് സന്ദര്‍ശകനാണ്.
എല്ലാ സംശയങ്ങളും തെളിവുകളും പൊലീസ് മേധാവിയ്ക്ക് കൈമാറിയതായി എന്‍സിബിയിലെ ഉന്നതോദ്യോഗസ്ഥന് മുത്ത ജെയിന് പറഞ്ഞു. 2020ല്‍ ബോളിവുഡിലെ പുതുമുഖ താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണം അന്വേഷിക്കുകയും ബോളിവുഡിലെ ഉന്നതരായ പലരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും ചെയ്തതോടെയാണ് വിട്ടുവീഴ്ചയില്ലാത്ത ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെ വാര്‍ത്തകളില്‍ നിറഞ്ഞത്. ഇപ്പോള്‍ ആര്യന് ഖാനെയും വാട്സാപ് സന്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ തെളിവുകളും ശേഖരിച്ച ശേഷമാണ് സമീര്‍ വാങ്കെഡെ അറസ്റ്റ് ചെയ്തത്. ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ഇപ്പോള്‍ ജയിലിലാണ്. മുന്‍കൂര്‍ ജാമ്യം തള്ളിയ കോടതി 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ഇപ്പോള്‍ മയക്കമരുന്ന് ലോബിയും സമീര്‍ വാങ്കഡെയ്ക്ക് എതിരാണ്. ഒപ്പം ശരത് പവാറിന്റെ എന്‍സിപിയും സമീര്‍ വാങ്കഡെയ്ക്ക് എതിരായി പരസ്യമായ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്ര ഭരിയ്ക്കുന്ന മഹാ വികാസ് അഘാദിയിലെ സഖ്യകക്ഷിയാണ് എന്‍സിപി. അതായത് നടന് ഷാരൂഖ് ഖാന്റെ മകനെ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഉന്നത ഇടപെടലുകള്‍ ഉണ്ടെന്ന വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: