ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേഷ്ടാവായി മുൻ വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖാരെ രണ്ട് വര്‍ഷത്തേക്ക് എത്തുന്നു. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ അക്ഷീണം പ്രവര്‍ത്തിച്ച് വിജയകരമായി പൂര്‍ത്തിയാക്കുന്ന ഉദ്യോഗസ്ഥനെന്ന നിലയിലുള്ള ഖാരെയുടെ മിടുക്കാണ് ഈ പദവിയിലേക്ക് അദ്ദേഹത്തെ കൊണ്ടുവന്നത്.
കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് കീഴിലുളള നിയമനകാര്യ വിഭാഗം സെക്രട്ടറി ദീപ്തി ഉമാശങ്കറാണ് ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നീ നിലകളിൽ കഴിവ് തെളിയിച്ച ഉന്നത ഉദ്യോഗസ്ഥനാണ് അമിത് ഖാരെ. കഴിഞ്ഞ മാസമാണ് അദ്ദേഹം ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് നിന്ന് പിരിഞ്ഞത്.
ഖാരെയുടെ ഉജ്വലമായ പ്രവര്‍ത്തനപാരമ്പര്യമാണ് ഇദ്ദേഹത്തെ പ്രധാനമന്ത്രിയുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. 2020ൽ കേന്ദ്ര സർക്കാർ അംഗീകാരം നൽകിയ ദേശീയ വിദ്യാഭ്യാസ നയത്തിന് പിന്നിൽ പ്രവർത്തിച്ചത് ഖാരെയുടെ നേതൃത്വത്തിലായിരുന്നു. ദാരിദ്ര്യരേഖയ്‌ക്ക് കീഴിലുളള സ്ത്രീകൾക്ക് സൗജന്യമായി ഗ്യാസ് സിലിണ്ടർ നൽകാനുളള പദ്ധതിയായ ഉജ്വൽ യോജന നടപ്പാക്കിയതിൽ ഖാരെ പ്രമുഖ പങ്ക് വഹിച്ചിരുന്നു. ഇപ്പോള്‍ കരാര്‍ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സെക്രട്ടറിയുടെ പദവി എന്ന റാങ്കും ആനുകൂല്യങ്ങളുമാണ് ലഭിയ്‌ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: