വാഷിംഗ്ടണ്‍: കല്‍ക്കരിപ്രതിസന്ധി മൂലം വൈദ്യുതിക്ഷാമത്താല്‍ നട്ടം തിരിയുന്ന ചൈനയുടെ മുഖം രക്ഷിയ്ക്കാന്‍ ഇന്ത്യയെക്കൂടി കല്‍ക്കരി പ്രതിസന്ധിയുടെയും വൈദ്യുതക്ഷാമത്തിന്റെയും രാജ്യമാക്കി അവതരിപ്പിച്ച് ആഗോള മാധ്യമങ്ങള്‍.
ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫൈനാഷ്യല്‍ ടൈംസ് എന്ന പത്രത്തിന്റെ കല്‍ക്കരി പ്രതിസന്ധിയെക്കുറിച്ചുള്ള തലക്കെട്ട് കാണുക: ‘ആഗോള വളര്‍ച്ചയെക്കുറിച്ചുള്ള ഉല്ക്കണ്ഠയുണര്ത്തി ചൈനയിലും ഇന്ത്യയിലും വൈദ്യുതപ്രതിസന്ധി’. ഈ വൈദ്യുതി പ്രതിസന്ധിയില്‍ ചൈനയെയും ഇന്ത്യയെയും ഒരുപോലെ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച ഒക്ടോബര്‍ 3ന് ഇന്ത്യയില്‍ നാല് ദിവസം വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള കല്‍ക്കരി ഉണ്ടായിരുന്നു. ഇന്ത്യയില്‍ വൈദ്യുതി പ്രതിസന്ധി ഇല്ലാതിരുന്നിട്ടും കല്‍ക്കരിക്ഷാമം മൂലം ചൈനയിലേതുപോലെ വൈദ്യുതി പ്രതിസന്ധിയുണ്ടെന്നായിരുന്നു ഫൈനാന്‍ഷ്യല്‍ ടൈംസ് സ്ഥാപിക്കാന്‍ ശ്രമിച്ചത്.
ഇനി ബിബിസി തലക്കെട്ട് പരിശോധിക്കാം. ‘ഇന്ത്യ അസാധാരണ വൈദ്യുതി പ്രതിസന്ധിയുടെ വക്കത്തെത്തിയത് എന്തുകൊണ്ട്?’ എന്ന ചോദ്യത്തോടെയായിരുന്നു ബിബിസിയുടെ റിപ്പോര്‍ട്ട്. വൈദ്യുതി പ്രതിസന്ധിയില്ലാതിരുന്നിട്ടും വൈദ്യുതി പ്രതിസന്ധിയാല്‍ നട്ടം തിരിയുന്ന ചൈനയൊടൊപ്പം ഇന്ത്യയെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു ബിബിസി.
ഇനി അല്‍ജസീറയുടെ റിപ്പോര്‍ട്ട് നോക്കാം. ‘കല്‍ക്കരി ശേഖരം കുറഞ്ഞതിനാല്‍, ഇന്ത്യ വൈദ്യുതക്ഷാമ പ്രതിസന്ധി അഭിമുഖീകരിച്ച് ഇന്ത്യ’ -ഇതായിരുന്നു അല്‍ ജസീറയുടെ തലക്കെട്ട്. ഇന്ത്യയില്‍ അത്തരമൊരു വൈദ്യുതി പ്രതസന്ധി ഇല്ലാതിരുന്നിട്ടുകൂടി ഇത്തരമൊരു പ്രതിസന്ധിയെക്കുറിച്ച് അല്‍ ജസീറ സംസാരിക്കുന്നത്.
ഇന്ത്യയില്‍ കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം ഉപഭോഗം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഒപ്പം ഉത്സവസീസണും തുടങ്ങാറായി. ഇതിനെല്ലാം വൈദ്യുതി കൂടുതലായി വേണ്ടിവരും. ഇതെല്ലാം മുന്നില്‍ക്കണ്ട് കോള്‍ ഇന്ത്യ (ഇന്ത്യയുടെ കല്‍ക്കരി ഉല്പാദനത്തിന്റെ 80 ശതമാനവും കോള്‍ ഇന്ത്യയാണ് നിര്‍മ്മിക്കുന്നത്) ഉല്പാദനം വര്‍ധിപ്പിക്കുകയാണ്. ഇതുവരെ ഇന്ത്യയില്‍ ബ്ലാക്ക് ഔട്ട് (വൈദ്യുതിഇല്ലാത്തതുമൂലം നഗരങ്ങള്‍ ഇരുട്ടിലാഴുന്ന പ്രതിഭാസം) ഉണ്ടായിട്ടില്ല. എങ്കിലും അതിനെ ഇന്ത്യ അഭിമുഖീകരിക്കുന്നു എന്ന രീതിയില്‍ ഭീതി സൃഷ്ടിക്കാനാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഇനിയും പ്രതിസന്ധി അഭിമുഖീകരിക്കാത്ത ഇന്ത്യയെ വൈദ്യുതി പ്രതിസന്ധി അഭിമുഖീകരിക്കുന്ന രാജ്യമായി മുദ്രകുത്തി ചൈനയുടെ മുഖം രക്ഷിക്കാനായിരുന്നു അന്താരാഷ്ട്ര മാധ്യമങ്ങള്‍ ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: