കൊച്ചി: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം നേതാവ്. പരസ്യമായി മാപ്പ് പറയിപ്പിക്കാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം. എറണാകുളം ജില്ലയിലെ ലോക്കല്‍ കമ്മിറ്റി സമ്മേളനത്തിലാണ് ജില്ല സെക്രട്ടേറിയറ്റംഗവും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ കെഎന്‍ ഗോപിനാഥ് ആഞ്ഞടിച്ചത്.
കാന്തപുരം വിഭാഗത്തിന് കേരള സമൂഹത്തില്‍ ഒരു സ്വാധീനമില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ചില ആളുകള്‍ സീറ്റിനായി കാന്തപുരത്തിന്റ പിന്നാലെ നടന്നിട്ടുണ്ട്. അവരൊന്നും ഈ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും ഗോപിനാഥ് വ്യക്തമാക്കിയിരുന്നു. മുന്‍ എംഎല്‍എ എഎം യൂസഫും ആലങ്ങാട് ഏരിയ സെക്രട്ടറി എംകെ ബാബുവും നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് സീറ്റിനായി കാന്തപുരത്തെ കാണാന്‍ പോയെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടന്നിരുന്നു. ഇക്കാര്യമാണ് സിപിഎം കളമശ്ശേരി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സമ്മേളനത്തില്‍ അദേഹം പരാമര്‍ശിച്ചത്.
ഒക്‌ടോബര്‍ എട്ടിന് കളമശ്ശേരി പത്തടിപ്പാലത്ത് നടന്ന സമ്മേളനത്തില്‍ നൂറിലധികം പ്രതിനിധികളാണ് പങ്കെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയനും മരുമകന്‍ മുഹമ്മദ് റിയാസും സിപിഎം സംസ്ഥാന നേതൃത്വവുമായി ഏറ്റവും അടുത്ത ബന്ധമാണ് കാന്തപുരത്തിനുള്ളത്. അതിനാല്‍ തന്നെ കെഎന്‍ ഗോപിനാഥ് പരസ്യമായി മാപ്പ് പറയണമെന്ന് പാര്‍ട്ടിയിലെ കാന്തപുരം അനുകൂലികള്‍ ആവശ്യമുയര്‍ത്തിയിട്ടുണ്ട്. ഇക്കാര്യ സംസ്ഥാന നേതൃത്വം ഉടന്‍ ആവശ്യപ്പെടുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക