Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമിത് ഷായുടെ കര്‍ശന നിര്‍ദേശം; കശ്മീര്‍ പ്രത്യേക സംഘം ഓപ്പറേഷന്‍ തുടങ്ങി; 2 ഭീകരരെ വധിച്ചു; ഭീകരര്‍ക്ക് സഹായം നല്‍കുന്ന 900 പേര്‍ അറസ്റ്റില്‍

അടുത്തിടെ കശ്മീരില്‍ അധ്യാപകരെ അടക്കം കൊന്ന സംഭവങ്ങളില്‍ പങ്കുള്ള ഇംതിയാസ് അഹമ്മദ് എന്ന ഭീകരനെ ബന്ദിപുരയില്‍ വച്ചും മറ്റൊരു ഭീകരനെ ആനന്ദ്നാഗ് ജില്ലയിലെ ഖാഗുണ്ടില്‍ വെച്ചുമാണ് ജമ്മു കശ്മീര്‍ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് (എസ്ഒജി) വധിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2021, 11:54 am IST
in India

കശ്മീര്‍ : കശ്മീരില്‍ ആക്രമണം നടത്തുന്ന ഭീകര്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കര്‍ശന നിര്‍ദേശത്തിനു പിന്നാലെ ശക്തമായ നടപടിയുമായി പ്രത്യേക സംഘം. കഴിഞ്ഞ ദിവസങ്ങള്‍ക്കിടെ നാല് ഭീകരാക്രമണങ്ങളാണ് സാധാരണക്കാര്‍ക്ക് നേരെ നടന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷാ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനായി കേന്ദ്രത്തിന്റെ പ്രത്യേക സേനയെ കശ്മീരിലേക്ക് അയച്ചിരുന്നു.  

തിങ്കളാഴ്ച പുലര്‍ച്ചെ അനന്ദ്നാഗ്, ബന്ദീപൂര എന്നിവടങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷസേന രണ്ടു ഭീകരരെ വധിച്ചു. അടുത്തിടെ കശ്മീരില്‍ അധ്യാപകരെ അടക്കം കൊന്ന സംഭവങ്ങളില്‍ പങ്കുള്ള ഇംതിയാസ് അഹമ്മദ് എന്ന ഭീകരനെ ബന്ദിപുരയില്‍ വച്ചും മറ്റൊരു ഭീകരനെ ആനന്ദ്നാഗ് ജില്ലയിലെ ഖാഗുണ്ടില്‍ വെച്ചുമാണ് ജമ്മു കശ്മീര്‍ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് (എസ്ഒജി) വധിച്ചത്. പാകിസ്താന്‍ ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തോയ്ബയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ദ റെസിസ്റ്റന്റ് ഫോഴ്സ് (ടി ആര്‍ എഫ്) എന്ന സംഘടനയിലെ അംഗമാണ് കൊല്ലപ്പെട്ട ഇംതിയാസ് അഹമ്മദ്. ആനന്ദ്നാഗിലെ ഖാഗുണ്ടില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു.  

അതേസമം, കശ്മീരില്‍ ഭീകര സംഘടനകള്‍ക്ക് സഹായം നല്‍കുന്നവര്‍ പിടിയിലായി. ലഷ്‌കര്‍ ഇ തൊയ്ബ, ജയ്‌ഷെ മുഹമ്മദ്, അല്‍ ബദര്‍, ദ റസിസ്റ്റന്റ് ഫ്രണ്ട് തുടങ്ങിയ ഭീകര സംഘടനകള്‍ക്ക് താഴേത്തട്ടില്‍ സഹായം നല്‍കുന്ന 900ല്‍ അധികം പേരാണ് പിടിയിലായത് . ജമ്മു കശ്മീര്‍ പൊലീസാണ് ഇവരെ പിടികൂടിയതെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. ഭീകരര്‍ക്ക് ആയുധങ്ങളും മറ്റ് ഉപകരണങ്ങളും എത്തിച്ചുനല്‍കുന്ന ഗ്രൗണ്ട് വര്‍ക്കേഴ്‌സാണ് പിടിടിയിലായത്. കശ്മീരിലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണമുണ്ടായ സാഹചര്യത്തിലാണ് നടപടി. കശ്മീര്‍ താഴ്വരയിലെ ഏറ്റവും വലിയ പൊലീസ് നടപടിയാണിതെന്ന് ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി

പിടിയിലായവരെല്ലാം വിവിധ അന്വേഷണ ഏജന്‍സികളുടെ സംയുക്ത ചോദ്യം ചെയ്യലിലാണെന്നും ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ക്ക് പിന്നിലെ പ്രവര്‍ത്തന മാതൃക മനസ്സിലാക്കാനാണ് ശ്രമിക്കുന്നതെന്നും വൃത്തങ്ങള്‍ അറിയിച്ചു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ അനുബന്ധ സംഘടനയായ ടിആര്‍എഫ് അടുത്തിടെ ഇത്തരം കൂട്ടക്കൊലകള്‍ നടത്തുന്ന പ്രധാന ഭീകര സംഘടനയായി മാറിയിരുന്നു.

 പ്രമുഖ കശ്മീരി പണ്ഡിറ്റ് വ്യവസായി മഖന്‍ ലാല്‍ ബിന്ദ്രൂവിന്റെയും മറ്റ് രണ്ട് സാധാരണക്കാരുടെയും മരണത്തിന്റെ ഉത്തരവാദിത്തം ടിആര്‍എഫ് ഏറ്റെടുത്തിരുന്നു. ബിന്ദ്രൂ മെഡിക്കേറ്റിന്റെ ഉടമയായ ബിന്ദ്രൂ (68) വിനെ ഈ ആഴ്ച ആദ്യം ഫാര്‍മസിയില്‍ വെച്ച് അക്രമിസംഘം വെടിവെച്ചുകൊല്ലുകയായിരുന്നു. ബിന്ദ്രൂവിനെ കൊലപ്പെടുത്തി ഏതാനും മിനിറ്റുകള്‍ക്ക് ശേഷം, ബിഹാറിലെ ഭഗല്‍പൂര്‍ സ്വദേശിയായ വീരേന്ദ്ര പാസ്വാന്‍ എന്ന റോഡരികിലെ കച്ചവടക്കാരനെ തീവ്രവാദികള്‍ വെടിവെച്ചു കൊന്നു. ഏതാണ്ട് ഒരേ സമയം, വടക്കന്‍ കശ്മീരിലെ ബന്ദിപോറ ജില്ലയിലെ നായിദ്ഖായില്‍ പ്രാദേശിക ടാക്‌സി സ്റ്റാന്‍ഡ് പ്രസിഡന്റ് മുഹമ്മദ് ഷാഫി ലോണിനെ തീവ്രവാദികള്‍ വെടിവെച്ചു കൊന്നു.

സെപ്റ്റംബര്‍ 30 ന്, ശ്രീനഗറിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ രണ്ട് അധ്യാപകരെ തീവ്രവാദികള്‍ വെടിവെച്ചു കൊന്നിരുന്നു. പ്രദേശത്തെ ന്യൂനപക്ഷമായ സിഖ്, ഹിന്ദു വിഭാഗത്തില്‍പെടുന്നവരായിരുന്നു ഇവര്‍. ബുദ്ഗാം നിവാസിയായ സുപിന്ദര്‍ കൗര്‍ (46), ജമ്മുവിലെ ജാനിപൂര്‍ സ്വദേശി ദീപക് ചന്ദ് (39) എന്നിവരാണ് കൊല്ലപ്പെട്ടത്.. സംഭവം നടക്കുമ്പോള്‍ അവര്‍ രണ്ടുപേരും ശ്രീനഗറിലെ ഈദ്ഗാഹിലെ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സംഘം ക്യാമ്പസിന് അകത്തായിരുന്നു. സെപ്റ്റംബര്‍ അവസാനത്തില്‍ തന്നെ ഏഴ് സാധാരണക്കാരാണ് കശ്മീരില്‍ കൊല്ലപ്പെട്ടത്. അവരില്‍ മൂന്ന് പേര്‍ ഹിന്ദു, സിഖ് സമുദായങ്ങളില്‍ നിന്നുള്ളവരാണ്

കശ്മീരില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പാകിസ്താന്‍ ആണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ നിരീക്ഷണം. അഫ്ഗാനില്‍ താലിബാന്‍ അധികാരത്തിലേറിയതും പാകിസ്താന്‍ ഐഎസ്ഐ മേധാവിയെ നിയമിച്ചതും കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായതായാണ് റിപ്പോര്‍ട്ട്.  

Tags: ജമ്മു കശ്മീര്‍amit-shahterroristsarmy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

India

മേജർ ജനറൽ വി.ടി. മാത്യു കർണാടക, കേരള സബ് ഏരിയയുടെ കമാൻഡിംഗ് സ്ഥാനമൊഴിഞ്ഞു

India

കുന്നിൻ ചെരുവിലെ മൺവീടിനുള്ളിൽ ഒളിച്ച് കഴിഞ്ഞു ; മോസ്റ്റ് വാണ്ടഡ് ഭീകരൻ സൈഫുള്ള അടക്കം മൂന്ന് ജയ്ഷെ ഭീകരരെ കാലപുരിയ്‌ക്കയച്ച് ഇന്ത്യൻ സൈന്യം

India

കശ്മീരിൽ തുർക്കി ആയുധങ്ങളുമായി നുഴഞ്ഞുകയറാൻ ശ്രമം ; വെടി വച്ച് വീഴ്‌ത്തി സൈന്യം : പ്രദേശത്ത് രക്തക്കറകൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.