കോഴിക്കോട്: നവരാത്രി പ്രകൃതീശ്വരിയായ ദേവിയുടെ ആരാധനയാണെന്ന് ആര്‍. രാമാനന്ദ് അഭിപ്രായപ്പെട്ടു. നവരാത്രി ആഷോഷത്തിന്റെ ഭാഗമായി കേസരി ഭവനില്‍ നടന്ന സര്‍ഗ്ഗസംവാദത്തില്‍ ‘ദേവീപൂജയിലെ പാരിസ്ഥിതിക പശ്ചാത്തലം’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രാചീനകാലം മുതല്‍ ഭാരതത്തിന്റെ ആരാധന പ്രകൃതിയെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. പ്രകൃതിയും പുരുഷനും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ച് സാംഖ്യദര്‍ശനം മുതലുള്ള ഭാരതീയ കൃതികളില്‍ പരാമര്‍ശമുണ്ട്. ‘പ്രകൃതി രക്ഷതി രക്ഷിത:’ എന്നതാണ് ഭാരതീയ സങ്കല്പം. മൂലപ്രകൃതിയെ ആന്തരിക ബാഹ്യ പ്രകൃതിയായും ദേവിയായും സങ്കല്പിക്കാന്‍ ഭാരതത്തിലെ ഋഷീശ്വരന്മാര്‍ ശ്രമിച്ചു. പ്രകൃതി സംരക്ഷണത്തേക്കാള്‍ പ്രകൃതി ആരാധനയായിരുന്നു ഭാരതത്തിന്റെ ശൈലിയെന്നും അദ്ദേഹം പറഞ്ഞു.
ജി. മോഹനന്‍ നായര്‍ രചിച്ച ‘ഭാരതീയം’ എന്ന പുസ്തകത്തിന്റെ പ്രകാശനം ചടങ്ങില്‍ നടന്നു. ബാലഗോകുലം കോഴിക്കോട് അവതരിപ്പിച്ച നൃത്തസന്ധ്യയും രേണുക മാരിയമ്മന്‍ കോവില്‍, തളി അവതരിപ്പിച്ച ഭജനയും അരങ്ങേറി. രജനി സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സരളാദേവി, വിജിനാ പ്രമോദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: