കണ്ണൂര്‍: ചിട്ടി ആരംഭിച്ചത് പി ജയരാജന്റെ അനുമതിയോടെയെന്ന് ഹൗസിംഗ് സൊസൈറ്റി സെക്രട്ടറി പി വി ഹരിദാസിന്റെ വെളിപ്പെടുത്തല്‍. ചിട്ടി നടത്തരുതെന്ന് വിലക്കിയതായുള്ള പാര്‍ട്ടിയുടെ വാദം തെറ്റെന്നും ഹരിദാസ് വ്യക്തമാക്കി. തന്നെ ബലിയാടാക്കി രക്ഷപ്പെടാനാണ് മറ്റുജീവനക്കാര്‍ ശ്രമിക്കുന്നതെന്നും ഹരിദാസ് ആരോപിച്ചു.
ചിട്ടി തട്ടിപ്പിന്റെ ഉത്തരവാദിത്തം സിപിഎം നിയന്ത്രണത്തിലുള്ള ഭരണ സമിതിക്കാണെന്ന് ഹരിദാസ് പറയുന്നു. നടന്ന എല്ലാകാര്യങ്ങളും ഇപ്പോള്‍ വെളിപ്പെടുത്താനുള്ള സ്വാതന്ത്ര്യം തനിക്കില്ലെന്നും പാര്‍ട്ടി തനിക്കൊപ്പം ഉണ്ടാകുമെന്നാണ് വിശ്വാസമെന്നും ഹരിദാസ് ദൃശ്യമാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ചിട്ടി വിലക്കിയിരുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന് പറഞ്ഞു. വകുപ്പിന്റെ അനുമതിയില്ലാതെയുള്ള ചിട്ടി നടത്തുന്നത് അംഗീകരിക്കാനാകില്ലായെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും എംവി ജയരാജന് പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ ഇതുവരെ പി ജയരാജന് പ്രതികരിക്കാന്‍ തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: