മുംബൈ: ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തുന്നതിനിടെ എൻസിബി അറസ്റ്റ് ചെയ്ത ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുബൈ മജിസ്ട്രേറ്റ് കോടതി തള്ളി. കോടതി വീണ്ടും ആര്യന് ഖാനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ തീരുമാനിച്ചു. ആര്യന് ഖാന് ഉള്‍പ്പെടെയുള്ള ആറ് യുവാക്കളെ ആര്‍തര്‍ റോഡ് ജയിലിലേക്കാണ് അയച്ചത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളില്‍ രണ്ട് സ്ത്രീകളെ ബൈക്കുള ജയിലിലേക്കും വിട്ടു.
ഇനി ജാമ്യാപേക്ഷയുമായി സെഷന്‍സ് കോടതിയെ സമീപിക്കേണ്ടി വരും. എത്രയും വേഗം സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് ആര്യന്‍ഖാന്റെ അഭിഭാഷകന് അറിയിച്ചു. നടൻ അർബാസ് മെർച്ചന്റിന്റെയും മൂണ്‍മൂണ്‍ ധമേച്ചയുടേയും ജാമ്യാപേക്ഷയും കോടതി തള്ളി. ഇവരെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ആര്യൻ ഖാന്റെ പക്കൽ നിന്നും നേരിട്ട് ലഹരി മരുന്ന് കണ്ടെടുത്തിട്ടില്ലെങ്കിലും സംഭവവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ നൽകാൻ ആര്യന് കഴിയുമെന്നാണ് എൻസിബി കോടതിയിൽ അറിയിച്ചത്. അതിനാൽ ആര്യന് ജാമ്യം നൽകുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന് എൻസിബി കോടതിയിൽ വ്യക്തമാക്കി. അറസ്റ്റിലായ മറ്റുള്ളവര്‍ക്കൊപ്പമിരുത്തി ആര്യനെ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന എന്‍സിബിയുടെ ആവശ്യവും കോടതി തള്ളി. പകരം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. കോവിഡ് പരിശോധന നടത്താതെ ജയില്‍ പാര്‍പ്പിക്കാന്‍ കഴിയില്ലെന്നതിനാല്‍ വ്യാഴാഴ്ച പ്രതികളെ എന്‍സിബി ഓഫീസിലാണ് പാര്‍പ്പിച്ചത്. വെള്ളിയാഴ്ച ആര്യന് ഖാനെ ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റി.
‘വാട്സാപ് സംഭാഷണം യാദൃച്ഛികമായി നടന്നതല്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഭവങ്ങള്‍ മുഴുവന്‍ പുറത്ത് വന്നത്. ആര്യാനും അര്‍ബാസും ആര്യന്റെ വീട്ടില്‍ കണ്ടു. ഇരുവരും ഒരു കാറിലാണ് പോയത്. ഇതും യാദൃച്ഛികമല്ല. ഞങ്ങള്‍ കപ്പലില്‍ പാര്‍ട്ടി നടത്തിയ സംഘാടകരെയും വിതരണക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെല്ലാം മയക്കമരുന്ന് പതിവായി ഉപയോഗിക്കുന്നവരാണ്. ഇതൊന്നും യാദൃച്ഛികമല്ല,’ നേരത്തെ നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയെ(എന്‍സിബി) പ്രതിനിധാനം ചെയ്ത എഎസ്ജി അനില്‍ സിംഗ് കോടതിയില്‍ വാദിച്ചു. ‘എന്തായാലും വാട്സാപ് ചാറ്റ് തീര്‍ച്ചയായും പ്രതികളുടെ ഗൂഢാലോചന പുറത്തുകാണിക്കുന്നതായിരുന്നു,’ അദ്ദേഹം വിശദീകരിച്ചു.
‘ശനിയാഴ്ച 17 പേരെ ഞങ്ങള്‍ അറസ്റ്റ് ചെയ്തു. ഇവരുടെ വാട്സാപ് സംഭാഷണങ്ങളും വീണ്ടെടുത്തിട്ടുണ്ട്. ഇവരെല്ലാം ഫുട്ബാളിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഫുട്ബാള്‍ എന്നാല്‍ വലിയ അളവിലുള്ള മയക്കമരുന്ന് എന്നാണര്‍ത്ഥം. ആചിതും ആര്യനും ഫുട്ബാള്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് വലിയ അളവിലുള്ള മയക്കമരുന്നിനെയാണ്’- എഎസ്ജി അനില്‍ സിംഗ് വാദിച്ചു.
എന്നാൽ നേരത്തെ ചില കേസുകളിൽ ലഹരി മരുന്നോടെ പിടിക്കപ്പെട്ട സാഹചര്യത്തിൽ പോലും പ്രതികൾക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെന്ന് ആര്യന്റെ അഭിഭാഷകൻ കോടിതിയിൽ വാദിച്ചു. ആര്യൻഖാൻ വെറുമൊരു സാധാരണ കുടുംബത്തിലെ ആളല്ലാത്തതിനാൽ കേസിൽ നിന്ന് രക്ഷപ്പെടാനുള്ള നീക്കങ്ങളോ രാജ്യം വിട്ടുപോകുന്ന നടപടികളോ ഉണ്ടാകില്ലെന്നും ആര്യന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ജാമ്യം നല്കിയാല് തെളിവുകള്‍ നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാനും ആര്യന്ഖാന് കഴിയുമെന്നും എന്‍സിബി അഭിഭാഷകന് അനില്‍ സിംഗ് വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: