കൊച്ചി : കൊച്ചി കാക്കനാട് മയക്കുമരുന്ന് കേസില്‍ പിടികൂടിയത് എംഡിഎംഎ അല്ലെന്ന് കണ്ടെത്തല്‍. എംഡിഎംഎയ്ക്ക് സമാനമായ വീര്യം കൂടിയ മയക്കുമരുന്നായ മെത്തഫെറ്റാമിന്‍ ആണ് പിടിച്ചെടുത്തത് എന്നാണ് രാസപരിശോധനയില്‍ കണ്ടെത്തിയത്.
ഒരു കിലോ മേത്തഫെറ്റാമിന്‍ ആണ് പിടിച്ചെടുത്തിരുന്നത്. യൂറോപ്പില്‍ നിര്‍മിച്ചതാണ് പിടികൂടിയ മയക്കുമരുന്ന് എന്നും എക്സൈസ് അറിയിച്ചു. കേസില്‍ ഒരു സ്ത്രീ കൂടി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കേസിലെ പന്ത്രണ്ടാം പ്രതിയായ സുസ്മിത ഫിലിപ്പ് ആണ് പിടിയിലായത്. കടത്ത് സംഘത്തിനൊപ്പമുണ്ടായിരുന്ന നായ്ക്കളെ ഏറ്റുവാങ്ങിയ ടീച്ചര്‍ എന്ന വിളിപ്പേരുകാരിയാണ് സുസ്മിത. പ്രതി മയക്കുമരുന്ന് ഇടപാടില്‍ സജീവമായിരുന്നെന്നും മയക്കുമരുന്ന് പാര്‍ട്ടികളുടെ സംഘടാകയാണെന്നും വ്യക്തമായ സാഹചര്യത്തിലാണ് അറസ്റ്റ്.
കുടുംബമായി യാത്ര ചെയ്യുകയാണെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു ലഹരി മരുന്ന് സംഘം കാറില്‍ നായ്ക്കളെയും ഒപ്പം കൂട്ടിയിരുന്നത്. നായ്ക്കളുടെ സംരക്ഷക എന്ന് തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെട്ട പ്രതിക്കെതിരെ പിന്നീട് കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവര്‍ക്ക് വിദേശ ഇടപാടുകാരുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം എക്സൈസ് ഇവരെ ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: