ന്യൂദല്‍ഹി : ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി സമരം സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ മാധ്യമങ്ങള്‍ തെറ്റിദ്ധാരണ പരത്തരുത്. ദല്‍ഹി യുണിവേഴ്സിറ്റി യൂജി കോഴ്സുകളുടെ അഡ്മിഷനായി ഏകീകൃത സംവിധാനം കൊണ്ടുവരുന്നതിനാണ്. മാധ്യമങ്ങള്‍ വിഷയത്തില്‍ തെറ്റിദ്ധാരണ പരത്തരുതെന്നും യുവമോര്‍ച്ച ദേശീയ സെക്രട്ടറി ശ്യാംരാജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഈ പ്രതികരണം.
ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ യുജി കോഴ്സുകള്‍ക്ക് ഇതുവരെ എന്‍ട്രന്‍സ് പരീക്ഷ ഉണ്ടായിരുന്നില്ല. ഇത്തവണത്തെ ദല്‍ഹി യൂണിവേഴ്സിറ്റി അഡ്മിഷനു വേണ്ടിയുള്ള കട്ട് ഓഫ് മാര്‍ക്കില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വലിയ ഉയര്‍ച്ചയുണ്ടായി. അതുകൊണ്ട് തന്നെ രാജ്യത്തെ അതി പിന്നോക്ക മേഖലകളില്‍ നിന്നും സാധാരണ സ്കൂളുകളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് വ്യാപകമായി അഡ്മിഷന് ലഭിയ്ക്കാതെ വന്നു.
കോവിഡ് പ്രശ്നങ്ങളെ തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും പരീക്ഷകള്‍ കാര്യക്ഷമമായി നടന്നിരുന്നില്ല ചില സംസ്ഥാനങ്ങളില്‍ മാര്‍ക്ക് അശാസ്ത്രീയമായി നല്‍കുകയും ചെയ്തു. ഇതോടെ ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ 99.75% മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥിക്ക് പോലും അഡ്മിഷന് ലഭിക്കാത്ത അവസ്ഥയുണ്ടായി. അതിനാല്‍ ഇക്കൊല്ലത്തെ ദല്‍ഹി യൂണിവേഴ്സിറ്റി അഡ്മിഷന് ഒരു പൊതു മാനദണ്ഡം കൊണ്ടുവരണം എന്നതാണ് എബിവിപിയുടെ നിലപാട്. എബിവിപി ദല്‍ഹി സംഘടന സെക്രട്ടറി ശ്രീ ആനന്ദ് ശ്രീവാസ്തവയുമായി നേരിട്ട് സംസാരിച്ചിട്ടാണ് താന്‍ ഇക്കാര്യം എഴുുതുന്നതെന്നും ശ്യാം രാജ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: