ന്യൂദല്‍ഹി: സിദ്ദിഖ് കാപ്പന് കേസില്‍, യുപി ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി മലയാള മനോരമ റിപ്പോര്‍ട്ടര്‍ സുപ്രീം കോടതിയെ സമീപിച്ചത് ചര്‍ച്ചയാകുന്നു. മനോരമ ചാനല്‍ ന്യൂദല്‍ഹി ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ മിജി ജോസ് ആണ് കോടതി അലക്ഷ്യ നോട്ടീസ് ഫയല്‍ ചെയ്തത്. നേരത്തെ മീഡിയ വണ്‍ ചാനലിലെ റിപ്പോര്‍ട്ടറായിരുന്ന മിജി ജോസ്, കേരള പത്രപ്രവര്‍ത്തക യൂണിയന് ദല്‍ഹി ഘടകം പ്രസിഡന്റാണ്.
യൂണിയനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മനോരമ ജീവനക്കാര്‍ നിലപാടെടുക്കുന്നതിന് മാനേജ് മെന്റിന്റെ അനുമതി ആവശ്യമാണ്. ഭാരവാഹികളായി മത്സരിക്കാന്‍ പോലും അതാണ് കീഴ് വഴക്കം. എന്നിരിക്കെ വിവാദമായ കേസില്‍ മിജി ജോസ് കോടതിയെ സമീപിച്ചത് മനോരമ മാനേജ്മെന്റിന്റെ അറിവോടെയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. യു.പി. പൊലീസിനെതിരെയുള്ള നീക്കത്തില്‍ മനോരമയുടെ ‘ആശീര്‍വാദ’വും അജണ്ടയും’ ഉണ്ടാകാനുള്ള സാധ്യതയും ചര്‍ച്ചയാകുന്നു. യൂണിയനുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ വിജിലന്‍സിന് പരാതി നല്‍കിയതിന്റെ പേരില്‍ ദല്‍ഹിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്ത്തികരായിരുന്ന തോമസ് ഡോമിനിക്കിനേയും വി വി വിനുവിനേയും സ്ഥലം മാറ്റിയ മാനേജ്മെന്റാണ് മനോരമയുടേത്. അതുകൊണ്ടുതന്നെ മിജി ജോസ് പരാതി നല്‍കിയത് ഉന്നതങ്ങളില്‍ അറിയിച്ചുകൊണ്ടു തന്നെയാകും.
സിദ്ദിഖ് കാപ്പന് കേസിന്റെ നിജസ്ഥിതി മാധ്യമപ്രവര്‍ത്തകര്‍ക്ക് ബോധ്യമായിട്ടുണ്ട്. പലരും ‘സിദ്ദിഖ് കാപ്പന്റെ’ അന്യായ അറസ്റ്റ്’ എന്നിങ്ങനെ ഉള്ള പരാമര്‍ശങ്ങളില്‍ നിന്നും പിന്‍വാങ്ങി കഴിഞ്ഞു. സിദ്ദിഖ് കാപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തന്നെ യുപി പോലീസ് അടക്കമുള്ള ഏജന്‍സികള്‍ നിരവധി കുറ്റകൃത്യങ്ങളുടെ വേരുകള്‍ കണ്ടെത്തിക്കഴിഞ്ഞു. സിദ്ദിഖ് കാപ്പനുവേണ്ടി കഴിഞ്ഞ ദിവസം പത്രപ്രവര്ത്തകയൂണിയന് നടത്തിയ പ്രതിഷേധം പൂര്‍ണ്ണ പരാജയമായിരുന്നു.
കപില്‍ സിബില്‍ ഉള്‍പ്പെടെയുള്ള പ്രമുഖ അഭിഭാഷകരാണ് സിദ്ദിഖ് കാപ്പനു വേണ്ടി സുപ്രൂംകോടതിയില്‍ കേസ് വാദിക്കുന്നത്. അവര്‍ക്ക് ലക്ഷങ്ങള്‍ ഫീസ് നല്കുന്നതാര് എന്ന ചോദ്യവും ഉയരുന്നുണ്ട്. പത്രപ്രവര്ത്തകയൂണിയന് ദല്‍ഹി ഘടകത്തിന്റെ അക്കൗണ്ട് മരവിപ്പിച്ചതിനാല്‍ പണം നല്‍കുക സാധ്യമല്ല. ജീവനക്കാരി പരാതി നല്കിയ കേസില്‍ മനോരമയാണോ വക്കീല്‍ ഫീസ് നല്‍കുന്നത് എന്ന സംശയത്തിനും ഉത്തരം കിട്ടാനുണ്ട്.
കാപ്പന്റെ അസുഖം പൂര്‍ണ്ണമായും ഭേതമായ ശേഷം മാത്രമേ എയിംസ് ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ പാടുള്ളു എന്ന സുപ്രീം കോടതി ഉത്തരവ് യുപി സര്‍ക്കാരും പോലീസും പാലിച്ചില്ല എന്നു പറഞ്ഞാണ് കോടതിയലക്ഷ്യ ഹര്‍ജി. കോടതി അലക്ഷ്യം നിലനില്ക്കില്ലങ്കിലും കോടതിയില്‍ കേസ് കൊണ്ടുവന്ന് മറ്റ് കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള തന്ത്രമാണ് ഹര്‍ജിക്കു പിന്നില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: