ന്യൂദല്‍ഹി: രാജ്യത്തിതുവരെ നല്കിയ ആകെ വാക്സിനുകളുടെ എണ്ണം 92.63 കോടി പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറില്‍ 43,09,525 ഡോസ് വാക്സിനുകളാണ് നല്‍കിയത്. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം 90,14,182 സെഷനുകളിലൂടെ 92,63,68,608 ഡോസ് വാക്സിനാണ് നല്‍കിയത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 24,602 പേര് സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,32,00,258 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.95%. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. തുടര്‍ച്ചയായ 102 ാം ദിവസവും 50,000ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറില്‍ 22,431 പേര്‍ക്കാണ് ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്.
നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 2,44,198 പേരാണ്. കഴിഞ്ഞ 204 ദിവസങ്ങളിലെ ഏറ്റവും കുറവ്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.72 ശതമാനമാണ്. രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,31,819 പരിശോധനകള്‍ നടത്തി. ആകെ 57.86 കോടിയിലേറെ (57,86,57,484) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
പരിശോധനകള്‍ വര്‍ധിപ്പിച്ചപ്പോള്‍ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 1.68 ശതമാനമാണ്. കഴിഞ്ഞ 104 ദിവസമായി ഇത് മൂന്നു ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.57 ശതമാനമാണ്. കഴിഞ്ഞ 38 ദിവസമായി ഇത് മൂന്നു ശതമാനത്തില്‍ താഴെയും 121 ദിവസമായി അഞ്ച് ശതമാനത്തില്‍ താഴെയുമാണ്.
കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 93.94 കോടിയിലധികം (93,94,54,695) വാക്സിന് ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. 7.64 കോടിയില്‍ അധികം (7,64,75,975) കോവിഡ് വാക്സിന് ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ ഇപ്പോഴും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: