ഉത്സവ നാളുകള്‍ക്കായി ആകര്‍ശകമായ ഓഫറുകളുമായി ടാറ്റാ മോട്ടോഴ്സ്. നവരാത്രി, ദീപാവലി ആഘോഷനാളുകളുടെ ഭാഗമായി ടാറ്റ ടിയാഗോ, ടാറ്റ ടിഗോര്‍, ടാറ്റ നെക്സോണ്‍, നെക്സോണ്‍ ഇവി, ടാറ്റ ഹാരിയര്‍ എന്നിവയുള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് ടാറ്റ മോട്ടേഴ്സ് 30,000 രൂപ വരെയുള്ള ഇളവുകള്‍ പ്രഖ്യാപിച്ചു.
ഇതിന്റെ ഭാഗമായി ടാറ്റ ടിയാഗോയുടെ XT, XZ,XZ+ എന്നീ വകഭേദങ്ങള്‍ക്ക് 10,000 രൂപയുടെ അധിക കിഴിവ് 10,000 രൂപ എക്സ്ചേഞ്ച് ഓഫറും കമ്പനി വാഗ്ദനം ചെയ്യുന്നു. അതേ സമയം ടാറ്റ ടിയാഗോയുടെ എക്സ്ഇ, എക്സ്ടി (ഒ) വകഭേദങ്ങള്‍ വാങ്ങുന്ന കോവിഡ് മുന്നിരപോരാളികള്ക്കായി 3,000 രൂപ കിഴിവും കമ്പനി നല്ക്കും.
കഴിഞ്ഞ മാസങ്ങളില്‍ വാഹന വിപണില്‍ ഏറ്റവും ശ്രദ്ധനേടിയ ടാറ്റ നെക്സോണ്‍ വേരിയന്റിനും മികച്ച ഓഫറുകളാണ് കമ്പനി നല്ക്കുന്നത്. ഡീസല്‍ എഞ്ചിന് മോഡലില്‍ 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും കോവിഡ് മുന്നിരപോരാളികള്ക്ക് 5,000 രൂപ അധിക കിഴിവും ലഭിക്കുമ്പോള്‍ പെട്രോള്‍ വേരിയന്റിന് 3,000 രൂപ കോര്‍പ്പറേറ്റ് കിഴിവ് മാത്രമേ ലഭിക്കൂ. ടാറ്റ നെക്സണ്‍ ഇവി ഇപ്പോള്‍ XZ+ ട്രിമിന് 10,000 രൂപയും ലക്സ് പതിപ്പിന് 15,000 രൂപയും എക്സ്ചേഞ്ച് ബോണസും ലഭ്യമാണ്.
ടാറ്റ ഹാരിയര്‍ എസ്യുവിക്ക് വരെ 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ് ലഭിക്കുമ്പോള്‍ ആള്‍ട്രോസിനും പുതുതായി പുറത്തിറക്കിയ ടിഗോര്‍ ഇവിക്കും കിഴിവുകള്‍ ഇല്ല. എന്നാല്‍ നിലവില്‍ നിരത്തുകളിലുള്ള ടിഗോറിന് പെട്രോള്‍ എഞ്ചിന് മോഡലിന് 10,000 രൂപ ക്യാഷ് ഡിസ്കൗണ്ടും കോവിഡ് മുന്നിരപോരാളികള്ക്ക് 15,000 രൂപയുടെ അധിക എക്സ്ചേഞ്ച് ബോണസും 3,000 രൂപ ആനുകൂല്യവും ലഭ്യമാണ്. ടാറ്റയുടെ വരാനിരിക്കുന്ന മൈക്രോ എസ്യുവി പഞ്ചിനുള്ള ബുക്കിംഗ് ഇപ്പോള്‍ രാജ്യത്തുടനീളമുള്ള എല്ലാ ടാറ്റ ഡീലര്‍ഷിപ്പുകളിലും ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: