ന്യൂഡല്‍ഹി: ബിജെപി ദേശീയ നിര്‍വാഹക സമിതി പുനസംഘടിപ്പിച്ചു. കുമ്മനം രാജശേഖരനും കേന്ദ്രമന്ത്രി വി മുരളീധരനും സമിതിയില്‍ അംഗങ്ങളായി തുടരും. മെട്രോമാന് ഇ ശ്രീധരന്, പികെ കൃഷ്ണദാസ് എന്നിവരെ പ്രത്യേക ക്ഷണിതാക്കളായി ഉള്‍പ്പെടുത്തി.എ പി അബ്ദുള്ളക്കുട്ടി വൈസ് പ്രസിഡന്റായും മലയാളിയായ അരവിന്ദ് മേനോന് ദേശീയ സെക്രട്ടറിയായും ദേശീയ വക്താവ് ടോം വടക്കന്‍ സ്ഥിരം ക്ഷണിതാവായും തുടരും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, പീയൂഷ് ഗോയല്‍ തുടങ്ങിയ പ്രമുഖ നിര്‍വാഹക സമിതിയില്‍ അംഗങ്ങളാണ്.
35 ഭാരവാഹികളും 50 പ്രത്യേക ക്ഷണിതാക്കളും 179 സ്ഥിരം ക്ഷണിതാക്കളും ദേശീയ നിര്‍വാഹക സമിതിയിലുണ്ട്. .







പ്രതികരിക്കാൻ ഇവിടെ എഴുതുക: