ന്യൂഡല്‍ഹി:കേരളത്തിലെ തൃശ്ശൂരിലുള്ള കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ചക്ക, പാഷന് ഫ്രൂട്ട്, ജാതിക്ക എന്നിവയില്‍ നിന്നുള്ള വിവിധ മൂല്യവര്‍ദ്ധിത, പോഷക സമ്പുഷ്ട ഉത്പന്നങ്ങളുടെ ഓസ്ട്രേലിയയിലെ മെല്‍ബണിലേക്കുള്ള ആദ്യ കയറ്റുമതിക്ക് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസെസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റി (APEDA) സൗകര്യമൊരുക്കി.
ഈ ഉത്പന്നങ്ങള്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ കേടുകൂടാതെയിരിക്കും. 2021-22 ഓടെ 400 ബില്യണ്‍ ഡോളര്‍ ചരക്ക് കയറ്റുമതിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വച്ച ലക്ഷ്യത്തിന്റെ ഭാഗമായി മൂല്യവര്‍ദ്ധിത, ആരോഗ്യ ഉത്പന്നങ്ങളുടെ കയറ്റുമതി APEDA പ്രോത്സാഹിപ്പിച്ചു വരുന്നു.
വെര്‍ച്വല്‍ ഫ്ലാഗ് ഓഫ് ചടങ്ങില്‍ APEDA ചെയര്മാന് ഡോ. എം. അങ്കമുത്തു, കേരള കൃഷി ഡയറക്ടര്‍, ശ്രീ ടി വി സുഭാഷ്, APEDA-യിലെ മറ്റ് ഉദ്യോഗസ്ഥര്‍, കയറ്റുമതി, ഇറക്കുമതി മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: