കോഴിക്കോട്: പദ്മശ്രീ അലി മണിക്ഫാന് ജിഹാദികളോട് മാപ്പ് പറയേണ്ടിവന്ന സാഹചര്യത്തെ കേരളം ഗൗരവത്തോടെ കാണണമെന്ന് കേസരി പത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിന്റെ ഭാഗമായി കേസരി വാരിക ആരംഭിക്കുന്ന റിസര്‍ച്ച് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സമാഹരിക്കുന്ന യാത്രയിലാണ് പന്തീരാങ്കാവില്‍ അദ്ദേഹം ചേര്‍ന്നത്. യാത്രയിലുണ്ടായിരുന്ന സരസ്വതീപ്രതിമയില്‍ ആരതി ഉഴിഞ്ഞതാണ് ജിഹാദികളെയും അവരുടെ ‘മാധ്യമ’ത്തെയും പ്രകോപിപ്പിച്ചത്.
പുസ്തകവും വിദ്യയും സരസ്വതീദേവിയുമായുള്ള ബന്ധം സാംസ്‌കാരിക കേരളത്തിന് അറിയാം. രൂക്ഷമായ അസഭ്യവര്‍ഷമാണ് കഴിഞ്ഞ പകലില്‍ തീര്‍ത്തും സാത്വികനായ അലി മണിക്ഫാന്‍ നേരിട്ടത്. കറകളഞ്ഞ ദേശീയവാദിയും സത്യസന്ധനുമായ അദ്ദേഹം ഭാരതത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ആളാണ്. കടുത്ത സമ്മര്‍ദ്ദം താങ്ങാതെയാവണം അദ്ദേഹം മാപ്പ് പറഞ്ഞത്. അത് അദ്ദേഹത്തിന്റെ വ്യക്തിസ്വാതന്ത്ര്യമാണ്. അതിനോട് വിയോജിപ്പുമില്ല. എന്നാല്‍ അദ്ദേഹം എത്തിപ്പെട്ട ദയനീയാവസ്ഥ കണ്ടില്ലെന്ന് നടിക്കാനാവില്ല.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തുന്ന ഒരു പരിപാടിയില്‍ ഭാരതീയ അനുഷ്ഠാനങ്ങളനുസരിച്ച് പങ്കെടുക്കാന്‍ ഒരു പൗരന് സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. മാധ്യമം പോലുള്ള പത്രങ്ങള്‍ ഇതിന് പിന്നിലുണ്ട്. അവര്‍ക്കിത് ദഹിക്കുന്നില്ല. പുസ്തകങ്ങള്‍ കത്തിക്കുന്നതാണ് ജിഹാദികളുടെ പാരമ്പര്യം. കലയും സാഹിത്യവുമൊക്കെ അവര്‍ക്ക് നിഷിദ്ധമാണ്. ഇത്തരം ജിഹാദികളുടെ ഭീഷണിക്ക് വഴങ്ങാതെ സാധുവായ, ദേശീയവാദിയായ ഒരു മുസ്ലിമിന് കേരളത്തില്‍ ജീവിക്കാനാകാത്ത സാഹചര്യമാണ്. ഇത്തരം വിഷയങ്ങളില്‍ മതേതരന്മാരും മറ്റും പുലര്‍ത്തുന്ന കടുത്ത നിശ്ശബ്ദത ജിഹാദി ഭീകരതയേക്കാള്‍ ഭീകരമാണെന്നും എന്‍. ആര്‍. മധു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: