വിശാഖപട്ടണം: തങ്ങളുടെ സുപ്രധാന കപ്പലായ ബിഎന്‍എസ് സോമുദ്ര അവിജാനില് വെച്ച് ബംഗ്ലാദേശ് വിമോചനത്തിനായി പാകിസ്ഥാനെതിരെ പോരാടിയ സൈനികരെ ആദരിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍. ന്ത്യന്‍ നാവിക സേനയിലെ 10 വിശിഷ്ട സേനാംഗങ്ങളെയാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ ആദരിച്ചത്. ഇതിനായി ബിഎന്‍എസ് സോമുദ്ര അവിജാനെ കഴിഞ്ഞ ദിവസം വിശാഖപട്ടണം തുറമുഖത്തില്‍ എത്തിച്ചിരുന്നു.
ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ബംഗ്ലാദേശ് ഹൈക്കമ്മീഷണര്‍ മുഹമ്മദ് ഇമ്രാനാണ് പരിപാടിയ്ല്‍ സര്‍ക്കാര്‍ പ്രതിനിധിയായി എത്തിയത്.
പരിപാടിയില്‍ റിയര്‍ അഡ്മിറല്‍ തരുണ്‍ സോബ്തി, വിഎസ്എം, ഈസ്റ്റേണ്‍ ഫ്ലീറ്റ് കമാന്‍ഡ് ഫ്ലാഗ് ഓഫീസര്എന്നിവര് മുഖ്യ അതിഥിയായിരുന്നു. റിയര്‍ അഡ്മിറല്‍ ജ്യോതിന് റെയ്ന, എന്‍എം, വിഎസ്എം സിഎസ്ഒ (ഒപിഎസ്), ഇഎന്സിയിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: