ന്യൂദല്‍ഹി:ദേശീയ റോഡ് സുരക്ഷാ ബോര്‍ഡ് രൂപീകരിച്ചുകൊണ്ടുള്ള വിജ്ഞാപനം ചട്ടങ്ങള്‍ സഹിതം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചു. ബോര്‍ഡിന്റെ ഘടന, ചെയര്‍മാനും അംഗങ്ങള്‍ക്കുള്ള യോഗ്യത, തിരഞ്ഞെടുക്കല്‍ പ്രക്രിയ, ഓഫീസ് കാലാവധി,രാജി,നീക്കം ചെയ്യലിനുള്ള നടപടിക്രമങ്ങള്‍, ബോര്‍ഡിന്റെ അധികാരങ്ങളും പ്രവര്‍ത്തനങ്ങളും, ബോര്‍ഡ് യോഗങ്ങള്‍ എന്നിവ സംബന്ധിച്ച വ്യവസ്ഥകള്‍ ചട്ടങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ദേശീയ തലസ്ഥാനത്തായിരിക്കും ബോര്‍ഡിന്റെ ഹെഡ് ഓഫീസ്. ആവശ്യമെങ്കില്‍ ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളില്‍ ബോര്‍ഡിന്റെ ഓഫീസുകള്‍ സ്ഥാപിക്കാനും വ്യവസ്ഥയുണ്ട്. കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്ന ചെയര്‍മാനും മൂന്നില്‍ കുറയാത്തതും ഏഴില്‍ കവിയാത്തതുമായ അംഗങ്ങളും ഉള്‍പ്പെടുന്നതായിരിക്കും ബോര്‍ഡ്.
റോഡ് സുരക്ഷ, നവീകരണം, നൂതന സാങ്കേതികവിദ്യ, ട്രാഫിക്, മോട്ടോര്‍ വാഹനങ്ങള്‍ എന്നിവ സംബന്ധിച്ച എല്ലാ നിയന്ത്രണങ്ങള്‍ക്കുള്ള ഉത്തരവാദിത്തം ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. ഇതിനും ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുമായി ഇനിപ്പറയുന്ന ചുമതലകള്‍ ബോര്‍ഡ് നിര്‍വ്വഹിക്കും
i (എ) മലയോര മേഖലയിലെ റോഡ് സുരക്ഷ, ട്രാഫിക് മാനേജ്മെന്റ്, റോഡ് നിര്‍മ്മാണം എന്നിവയ്ക്കായി നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തുക; (ബി) ട്രാഫിക് പോലീസ്, ആശുപത്രി അധികാരികള്‍, ദേശീയ പാതാ അധികാരികള്‍, വിദ്യാഭ്യാസ – ഗവേഷണ സംഘടനകള്‍, മറ്റ് സംഘടനകള്‍ തുടങ്ങിയവയുടെ ശേഷി വികസനത്തിനും നൈപുണ്യ വികസനത്തിനും ഉള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക സി ) ട്രോമ സൗകര്യങ്ങളും പാരാ മെഡിക്കല്‍ സൗകര്യങ്ങളും സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയ്ക്കായി സമര്‍പ്പിക്കുക .
ii കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുകള്‍, പ്രാദേശിക ഭരണകൂടങ്ങള്‍ തുടങ്ങിയവയ്ക്ക് റോഡ് സുരക്ഷയും ട്രാഫിക് മാനേജ്മെന്റും സംബന്ധിച്ച് സാങ്കേതിക ഉപദേശവും സഹായവും നല്‍കുക;
iii (എ) നല്ലതും മികച്ചതുമായ പ്രവണതകള്‍ പ്രോത്സാഹിപ്പിക്കുക; (ബി) റോഡ് സുരക്ഷയിലും ട്രാഫിക് മാനേജ്മെന്റിലും ഉള്ള മികച്ച രീതികള്‍ പ്രോത്സാഹിപ്പിക്കുക ; (സി) വാഹന എഞ്ചിനീയറിംഗ് മേഖലയിലെ നൂതന സാങ്കേതികവിദ്യകള്‍ പ്രോത്സാഹിപ്പിക്കുക ; (ഡി) അന്താരാഷ്ട്ര സംഘടനകളുമായി ഏകോപനം നിരവ്വഹിക്കുക; (ഇ) ആഭ്യന്തര സാങ്കേതിക നിലവാരം അന്താരാഷ്ട്ര സാങ്കേതിക നിലവാരത്തിലേക്കുയര്‍ത്തുക എന്നീ കാര്യങ്ങള്‍.
iv റോഡ് സുരക്ഷ, ട്രാഫിക് മാനേജ്മെന്റ്, വാഹനാപകട അന്വേഷണം തുടങ്ങിയവ മെച്ചപ്പെടുത്തുന്നതി നുള്ള ഗവേഷണം നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: