ന്യൂദല്‍ഹി: കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, സംഘടനകള്‍ എന്നിവയില്‍ 271 തസ്തികകളിലെ 3261 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന് കമ്മീഷന് (എസ്എസ്സി) അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടര്‍ അധിഷ്ടിത പരീക്ഷയിലൂടെയാവും തെരഞ്ഞെടുപ്പ്.
ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലെ ഗ്രൂപ്പ് ബി ജൂനിയര്‍ ഗ്രേഡ് തസ്തികയിലെ 40 ഒഴിവുകള്‍,കേരളത്തിലെ 22 ഒഴിവുകള്‍ എന്നിവ ഇതിലുള്‍പ്പെടും. യോഗ്യത, വ്യവസ്ഥകള്‍, അപേക്ഷ മാതൃക എന്നീ വിശദ വിവരങ്ങള്‍ https://ssc.nic.in , http://ssckkr.kar.nic.in എന്ന വെബ്സൈറ്റുകളില്‍ ലഭ്യമാണ്. 2021 ഒക്ടോബര്‍ 25 ആണ് അപേക്ഷിക്കാനുള്ള അവസാന തീയ്യതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: