കൊട്ടാരക്കര: കൊട്ടാരക്കര മാര്‍ത്തോമാ ഗേള്‍സ് സ്കൂളില്‍ മോഷണം. കഴിഞ്ഞ ദിവസം രാത്രിയിലാണ് സ്കൂളില്‍ മോഷണം നടന്നത്. രാവിലെ ഒന്‍പതു മണിയോടെ സ്കൂളിലെ എത്തിയ ജീവനക്കാരനാണ് ഓഫീസ് ഡോര്‍ പൂട്ട് പൊളിച്ചിട്ടിരിക്കുന്നത് കണ്ട് ഹെഡ്മിസ്ട്രെസ്സിനെയും തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചത്. സ്കൂള്‍ മുറ്റത്തേക്ക് തിരിച്ചു വച്ചിരുന്ന രണ്ടു സിസിടിവി ക്യാമറയില്‍ ഒന്നും ഓഫീസിന് സമീപം ഇടനാഴിയില്‍ വച്ചിരുന്ന മറ്റൊരു ക്യാമറയും നാണയങ്ങള്‍ ഇട്ടുവച്ചിരുന്ന വഞ്ചിയും മോഷണം പോയിട്ടുണ്ട്. ഹെഡ്മിസ്ട്രെസ്സിന്റെ ഓഫീസിന്റെ കതകിലെ പൂട്ടുകള്‍ പൊളിച്ചു അകത്തു കടന്ന മോഷ്ടാവ് സ്കൂള്‍ രേഖകളും മറ്റും വാരിവലിച്ചിടുകയും സിസിടിവി ക്യാമറ ഹാര്‍ഡ് ഡിസ്ക് ബോക്സ് തകര്‍ക്കുകയും ചെയ്തു.
വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. സിസിടിവി ക്യാമറ ഹാര്‍ഡ് ഡിസ്കില്‍ നിന്നും മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൊട്ടാരക്കര എസ്എച്ച്ഒ ജോസഫ് ലിയോണിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടാഴ്ച മുന്‍പാണ് സമീപത്തെ സ്വകാര്യ ഡിഡിആര്‍സി ലാബില്‍ നിന്നും രണ്ടര ലക്ഷത്തിലധികം രൂപ മോഷണം പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: