കൊട്ടാരക്കര: ലക്ഷങ്ങള്‍ ചെലവാക്കി സംരക്ഷണ ഭിത്തി കെട്ടിയ കൊട്ടാരക്കര ബോയ്സ് സ്കൂള്‍ ഗ്രൗണ്ട്കാട് കയറി നശിക്കുന്നുകൊട്ടാരക്കര ബോയ്സ് സ്കൂള്‍ ഗ്രൗണ്ട് കാട് കയറി നശിക്കുന്നു ചുറ്റുവട്ടങ്ങളില്‍ കാടുനിറഞ്ഞത് ഗ്രൗണ്ട്ല്‍ എത്തുന്ന പൊതുജനത്തിനെ ഏറെ ബുദ്ധിമുട്ടിക്കുന്നു. കാട് മൂടിയതുകാരണം കുട്ടികളും പരിശീലനത്തിന് എത്തുന്നില്ല. പ്രഭാത സവാരിയ്ക്കായി രാവിലെ അഞ്ചുമുതല്‍ ധാരാളം ആള്ക്കാര് ഈ ഗ്രൗണ്നെയാണ് ആശ്രയിക്കുന്നത്. വിവിധ സ്പോര്‍ട്സ് ഇനങ്ങളുടെ പരിശീലനത്തിന് നിരവധി വിദ്യാര്‍ത്ഥികള്‍ ഈ മൈതാനം ഉപയോഗിക്കുന്നു
ഗ്രൗണ്ട്ന്റെ അതിരുകള്‍ ഇടിഞ്ഞു പോകുന്നത് മൂലം ലക്ഷങ്ങള്‍ പൊടിച്ച നവീകരണം വര്‍ഷങ്ങള്‍ ഇഴഞ്ഞ് നീങ്ങി സംസ്ഥാന സര്‍ക്കാരിന്റെ ഭരണവസാനമാണ് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്. കൊട്ടാരക്കര മുന്‍ എംഎല്‍എ ഐഷാപോറ്റി പന്ത് തട്ടി ഉദ്ഘാടനം ചെയ്ത ശേഷം നഗരസഭയിലെ ഉള്‍പ്പടെ ഒരു ജനപ്രതിനിധിയും ഈ ഗ്രൗണ്ട് കïിട്ടില്ല എന്നാണ് ഈ കാട് കയറിയ ദൃശ്യം വ്യക്തമാക്കുന്നത്. കാട് കയറിയത് മൂലവും മഴവെള്ളം കെട്ടികിടക്കുന്നതിനാല്‍ കായികാഭ്യാസത്തിനും, വ്യായാമത്തിനും ആളുകള്‍ എത്താതെയായി. നഗരസഭാ അധികൃതരെ വിവരം ധരിപ്പിച്ചെങ്കിലും അവരും തിരിഞ്ഞു നോക്കിന്നില്ലായെന്നാണ് പരാതി ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: