കൊട്ടാരക്കര: ഒട്ടനവധി മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പൂര്‍വ്വ സൈനികരുടെ അനുഭവസമ്പത്ത് സര്‍ക്കാര്‍ തലത്തില്‍ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാരുകള്‍ മുന്നോട്ട് വരണമെന്ന് അഖില ഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് മേജര്‍ ജനറല്‍ ഡോക്ടര്‍ പി. വിവേകാനന്ദന്. കൊട്ടാരക്കര ഭാസ്ക്കര ദ്യുതിയില്‍ നടന്ന അഖില ഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്തിന്റെ കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാഷ്ട്രഹിത്, സമാജഹിത്, സൈനിക് ഹിത് എന്നീ ആശയങ്ങളാണ് സംഘടനയുടെ മുഖമുദ്രയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് ജില്ലാ സംഘചാലക് ആര്. ദിവാകരന് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മൈലം വാസുദേവന്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു. ക്യാപ്റ്റന്‍ കെ. ഗോപകുമാര്‍ സംഘടന വിഷയാവതരണം നടത്തി. സംഘടന സെക്രട്ടറി കെ. സേതുമാധവന് സമരോപ് പ്രഭാഷണം നടത്തി. പൊതുപരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ജില്ലാ രക്ഷാധികാരി കോട്ടുക്കല്‍ രാധകൃഷ്ണപിള്ള അനുമോദിച്ചു.
സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് മധു വട്ടവിള, ജനറല്‍ സെക്രട്ടറി അര്‍ക്കന്നൂര്‍ അശോക് കുമാര്‍, കേണല്‍ കെ.കെ.ജോണ്‍, കേണല്‍ വിജയന് പിള്ള, ജില്ലാ ട്രഷറര്‍ അജയന് നായര്‍, സൈന്യ മാതൃ ശക്തി ജില്ലാ പ്രസിഡന്റ് രേഖ മോഹനന്, വിജയലക്ഷ്മി, ട്രഷറര്‍ പ്രതിഭ വാസുദേവന്‍, ശ്രീപ്രകാശ്, ഇഞ്ചക്കാട് വാസുദേവന്‍ പിള്ള, അനിത അജിത്, ലത. വി, കേണല്‍ വിജയകുമാരി, മേജര്‍ മാധവന് പിള്ള, പത്മ വിവേകാനന്ദന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: