കൊല്ലം: ചൈനയില്‍ പഠിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ഥികളോട് കേരള സര്‍ക്കാര്‍ തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ഗാന്ധിജയന്തി ദിനത്തില്‍ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്പില് ഫോറിന് മെഡിക്കല്‍ ഗ്വാജുവേറ്റ്സ് പേരന്റ്സ് അസോസിയേഷന്റെ (എഫ്എംജിപിഎ) നേതൃത്വത്തില്‍ പ്രതിഷേധിച്ചു. ചൈനയില്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി വരുന്ന കുട്ടികളുടെ പ്ലക്കാര്‍ഡ് ക്യാമ്പയിന് നടന്നു.
സംസ്ഥാന വ്യാപകമായി എല്ലാ ജില്ലകളിലും ക്യാമ്പയിന് നടത്തിയിരുന്നു. എഫ്എംജിപിഎ ജില്ലാ സമിതിയംഗം ജോര്‍ജ് നൈനാന് മുഖ്യപ്രഭാഷണം നടത്തി. വിദ്യാര്‍ത്ഥി പ്രതിനിധികളായി ഫാത്തിമ ഷെര്‍ന, അമിത്, ഹരികൃഷ്ണന്, പാര്‍വതി ഉണ്ണി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: