ശാസ്താംകോട്ട: കുന്നത്തൂരില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ അടക്കം നാല് പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. പുത്തനമ്പലം പിന്നാട്ട് പുത്തന്‍ വീട്ടില്‍ പിന്നാട്ട് ബാബു(72), മരുമകള്‍ ശോഭ അരുണ്‍(38), ഇവരുടെ വീടിനോട് ചേര്‍ന്ന ഇഷ്ടികച്ചൂളയിലെ തൊഴിലാളികളായ ശങ്കര്‍ (24), മലീന്ദ്രനാഥ് റോയ്(51) എന്നിവര്‍ക്കാണ് കടിയേറ്റത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാവര്ക്കും കൈയ്ക്കും കാലിലും ആഴത്തിലാണ് കടിയേറ്റത്.
വീട്ടിലേക്കുള്ള റോഡിലെ പോസ്റ്റില്‍ കുന്നത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുന്നത് നോക്കി നിന്ന ബാബുവിനാണ് ആദ്യം കടിയേറ്റത്. പിന്നീട് വീട്ടുപരിസരത്ത് നില്‍ക്കുകയായിരുന്ന ശോഭയ്ക്കും തൊഴിലാളികള്‍ക്കും കടിയേറ്റു. കുന്നത്തൂര്‍ പഞ്ചായത്തില്‍ രാപകല്‍ വ്യത്യാസമില്ലാതെ തെരുവ് നായ ശല്യം വര്‍ദ്ധിച്ചിട്ടും അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: