ന്യൂദല്‍ഹി: ഇന്ത്യ ലോക രാജ്യങ്ങളുടെ ഫാര്‍മസിയായി മാറിയെന്ന് ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞയും ഇന്ത്യന്‍ വംശജയുമായ സൗമ്യ സ്വാമിനാഥന്. ആരോഗ്യ രംഗത്ത് ഇന്ത്യ വലിയ നേട്ടമാണുണ്ടാക്കിയത്. പോളിയോ പോലെയുള്ള പകര്‍ച്ചവ്യാധികളുടെ നിര്‍മാര്‍ജനം, ശിശുമരണ നിരക്കിലുണ്ടായ കുറവ്, സാര്‍വത്രിക ആരോഗ്യ പരിരക്ഷ മുതലായ നേട്ടങ്ങളോടെയാണ് കഴിഞ്ഞ 75 വര്‍ഷത്തിനിടെ ഇന്ത്യ ലോക രാജ്യങ്ങളുടെ ഫാര്‍മസിയായി വലിയേട്ടം കൈവരിച്ചത്.
എന്നാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ആരോഗ്യസേവനങ്ങളെ കൊവിഡ് കാര്യമായി ബാധിച്ചിട്ടുണ്ട്. ക്ഷയരോഗ ചികിത്സ, സാംക്രമികേതര രോഗങ്ങള്‍, ശിശുക്ഷേമം തുടങ്ങിയ സേവനങ്ങളില്‍ തിരിച്ചടിയാണ് ഉണ്ടായത്. കൊവിഡ് സാഹചര്യം ലോകത്ത് ദാരിദ്ര്യ നിരക്കും പോഷകാഹാരക്കുറവും വലിയ തോതില്‍ വര്‍ധിപ്പിക്കും. നമ്മള് ദാരിദ്ര്യത്തിന്റെ നിരക്കുകള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കേണ്ടതുണ്ട്. ഇതുകൂടാതെ, ക്ഷയം, മറ്റു രോഗങ്ങളുടെ അളവ് എന്നിവയും വര്‍ധിക്കാം. അതിനാല്‍ വിദഗ്ധര്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സൗമ്യ സ്വാമിനാഥന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: