ന്യൂദല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ എട്ട് പേര് കൊല്ലപ്പെട്ടെങ്കിലും അവിടുത്തെ പ്രശ്നങ്ങള്‍ ഒരു കലാപത്തിലേക്ക് വഴുതിപ്പോകാതെ തടഞ്ഞുനിര്‍ത്തിയതിന് പിന്നില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിയുടെ മിടുക്കെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ഇന്ത്യ ന്യൂസ് എഡിറ്റര്‍-ഇന്‍-ചീഫുമായ രജത് ശര്‍മ്മ.
രജത് ശര്‍മ്മ മാത്രമല്ല, നിഷ്പക്ഷമായി ലിഖാംപൂര് ഖേരി അക്രമത്തെ വിശകലനം ചെയ്യുന്ന മറ്റ് നിരവധി മാധ്യമപ്രവര്‍ത്തകരും മുഖ്യമന്ത്രി യോഗിയെ മുഴുവന്‍ അഭിനന്ദിക്കുകയാണ്. “കാരണം അതിവേഗമാണ് യോഗി പ്രവര്‍ത്തിച്ചത്. അദ്ദേഹം സംഭവസ്ഥലത്തേക്ക് ഉന്നത ഉദ്യോഗസ്ഥരെ പറഞ്ഞയച്ചു. ഇവരാണ് കര്‍ഷക നേതാക്കളുമായി പെട്ടെന്ന് തന്നെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പ്രശ്നം രമ്യതയിലെത്തിച്ചത്. മരിച്ച് നാല് കര്‍ഷകരുടെ മൃതദേഹങ്ങളും പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റി”- രജത് ശര്‍മ്മ തന്റെ പ്രത്യേക ലേഖനത്തില്‍ എഴുതുന്നു.
“മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷവും പരിക്കേറ്റവര്‍ക്ക് 10 ലക്ഷവും അക്രമത്തെക്കുറിച്ച് റിട്ട. ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിക്കാനും യോഗി മണിക്കൂറുകള്‍ക്കകം ഉത്തരവിട്ടു. അക്രമത്തെ തടഞ്ഞുനിര്‍ത്താന്‍ യോഗിക്ക് കഴിഞ്ഞു. പക്ഷെ അപ്പോഴും പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളാണ്. എല്ലാ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും പൊടുന്നനെ ലഖിംപൂര്‍ ഖേരിയില്‍ എത്താനാണ് ശ്രമിക്കുന്നതായി കണ്ടത്. ഇവരെല്ലാം സമാധാനത്തിനല്ല, പ്രശ്നം ആളിക്കത്തിക്കാന്‍ മാത്രമാണ് അവര്‍ പ്രശ്നസ്ഥലത്ത് എത്താന്‍ ശ്രമിച്ചത്. ഇവരെ യോഗി വഴിയില്‍ തടഞ്ഞതും സമാധാനം സ്ഥാപിക്കാന്‍ തന്നെ.”- അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: