ന്യൂദല്‍ഹി: ഇടുക്കിയിലെ തേനീച്ച കര്‍ഷകര്‍ നല്കിയ തങ്ങളെ സഹായിച്ച കേന്ദ്രമന്ത്രിക്ക് നല്കിയ തേന്‍ ഡല്‍ഹിയിലെത്തി കൈമാറി സുരേഷ് ഗോപി എംപി. പ്രധാനമന്ത്രിയുടെ സെല്‍ഫ് എംപ്ലോയ്മെന്റ് പദ്ധതി പ്രകാരം ഇടുക്കിയിലെ തേനീച്ച കര്‍ഷകരുടെ ഒരു യൂണിറ്റിന് ഒരു കോടി രൂപ കേന്ദ്ര ടെക്സ്റ്റൈല്‍ വകുപ്പ് മന്ത്രി സ്മൃതി ഇറാനി അനുവദിച്ചിരുന്നു. കൊറോണ മഹാമാരിക്കിടെ തേനീച്ച കര്‍ഷകര്‍ക്ക് ഇതു കൈത്താങ്ങായിരുന്നു. ഇതിന്റെ നന്ദി അവര്‍ മോദി സര്‍ക്കാരിനെ അറിയിക്കുന്നതിന്റെ ഭാഗമായാണ് സുരേഷ് ഗോപിയെ സമീപിച്ചത്.
‘സ്മൃതി കേരം’ പദ്ധതിയുടെ ഭാഗമായി സുരേഷ് ഗോപി ഇടുക്കിയിലെത്തിയപ്പോഴാണ് മോദി സര്‍ക്കാരിനുള്ള സമ്മാനം തേനീച്ച കര്‍ഷകര്‍ കൈമാറിയത്. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കും സുരേഷ് ഗോപിക്കും ഒരു കുപ്പി തേനും ഒരു കുപ്പി തേനിന്റെ മൂല്യവര്‍ദ്ധിത ഉത്പന്ന്യവുമടങ്ങിയ പാക്കറ്റുകളാണ് ഇവര്‍ സമ്മാനിച്ചത്.
സുരേഷ് ഗോപി ദല്‍ഹിയിലെത്തി കൈമാറിയ ഈ സമ്മാനം സന്തോഷത്തോടെ സ്മൃതി ഇറാനി ഏറ്റുവാങ്ങി. ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിക്കുമെന്നും മന്ത്രി നല്കി. തേന്‍ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വലിയ മുന്നേറ്റങ്ങള്‍ ഇനിയും ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് സുരേഷ് ഗോപി അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: