Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കൗമാരക്കാരില്‍ വിഷാദരോഗികള്‍ കൂടുന്നു ;കുട്ടികളിലെ ആത്മഹത്യയും വര്‍ധിച്ചു; യുനിസെഫ് റിപ്പോര്‍ട്ട്

കുടുംബവും അധ്യാപകരും പരസ്പര വിശ്വാസത്തോടെയും ബഹുമാനത്തോടെയും കുട്ടികളുമായി തുറന്ന കൂടിയാലോചന നടത്തണം.മന്ത്രി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2021, 07:48 pm IST
in Health

 ന്യൂദല്‍ഹി: ഇന്ത്യയിലെ  15 മുതല്‍ 24 വയസ്സുവരെയുള്ള കൗമാരക്കാരില്‍ 14 ശതമാനം പേര്‍ വിഷാദരോഗം അനുഭവിക്കുകയോ  കാര്യങ്ങള്‍ ചെയ്യുന്നതില്‍ താല്‍പ്പര്യം കുറയുകയോ ചെയ്യുന്നതായി റിപ്പോര്‍ട്ട്. കുട്ടികളില്‍ ഏഴില്‍ ഒരാള്‍ മാനസിക പ്രശ്‌നം നേരിടുന്നതായി യുനിസെഫിന്റെ ‘ദി സ്റ്റേറ്റ് ഓഫ് ദി വേള്‍ഡ് ചില്‍ഡ്രന്‍സ് റിപ്പോര്‍ട്ട് ‘ആണ് വ്യക്തമാക്കുന്നത്.

 ‘കുട്ടികള്‍ ഒരു വൈകാരിക ദുരന്തത്തില്‍ മാത്രമല്ല ജീവിക്കുന്നത്, പലരും അവഗണനയ്‌ക്കും ദുരുപയോഗത്തിനും ഇരയാകാന്‍ സാധ്യത കൂടുതലാണ്,’ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

കുട്ടികളിലെ ആത്മഹത്യാ പ്രവണതയും കൂടുന്നു.ഇന്ത്യയില്‍ പ്രതിദിനം 28 ആത്മഹത്യകള്‍  റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

2012-2030 കാലയളവില്‍ ഇന്ത്യയിലെ മാനസികാരോഗ്യ സാഹചര്യങ്ങള്‍ മൂലമുള്ള സാമ്പത്തിക നഷ്ടം 1.03 ട്രില്യണ്‍ ഡോളര്‍  (80ലക്ഷം കോടി രൂപ) ആയി ലോകരോഗ്യ സംഘടന കണക്കാക്കുന്നു.

മാനസികാരോഗ്യ വൈകല്യങ്ങളുള്ള കുട്ടികള്‍ മിക്കവാറും രോഗനിര്‍ണയം നടത്താത്തവരും സഹായമോ ചികിത്സയോ തേടാന്‍ മടിക്കുന്നവരാണ്.

കോവിഡ് മഹാമാരിക്ക്  മുമ്പുതന്നെ, ഇന്ത്യയില്‍ കുറഞ്ഞത് 5 കോടി കുട്ടികള്‍ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ബാധിച്ചിരുന്നു; 80 – 90 ശതമാനം പേരും ചികിത്സ തേടിയിട്ടില്ല. കുട്ടികളുടെ മാനസികാരോഗ്യത്തില്‍ കോവിഡ്  മഹാമാരിയുടെ ഗണ്യമായ  സ്വാധീനം റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.കോവിഡ് വ്യാപന സമയത്ത്, ലോക്ക്ഡൗണ്‍ ആളുകളുടെ മാനസികാരോഗ്യത്തെയും സന്തോഷത്തെയും എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ച് വ്യാപകമായ ആശങ്കയുണ്ടായി. സ്‌കൂള്‍ അടച്ചുപൂട്ടലും  വൈറസിന്റെ ആഘാതകരമായ രണ്ടാമത്തെ തരംഗവും  നഷ്ടവും ദു: ഖവും കുട്ടികളെ മുമ്പത്തേക്കാള്‍ കൂടുതല്‍ ഒറ്റപ്പെടുത്തി.

കുട്ടികളേയും കൗമാരക്കാരേയും   ജീവിത നൈപുണ്യം പഠിപ്പിക്കുക, മാതാപിതാക്കള്‍/പരിപാലകര്‍, അധ്യാപകര്‍, സമപ്രായക്കാര്‍, അയല്‍ക്കാര്‍ എന്നിവരുമായി നല്ല ഇടപെടലുകള്‍ നടത്തുക എന്നിവ പ്രധാനമാണെന്ന് കോവിഡ് പഠിപ്പിച്ചു

 കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മന്‍സുഖ് മാണ്ഡവ്യ റിപ്പോര്‍ട്ട് പുറത്തിറക്കി. 

‘മാനസികാരോഗ്യം ഒരു പഴയ പ്രശ്‌നവും അതേസമയം നിലവില്‍ പ്രാധാന്യത്തോടെ നില്‍ക്കുന്ന  പ്രശ്‌നവുമാണ്.  നമ്മുടെ പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങള്‍ സമഗ്ര ആരോഗ്യത്തിനും സമ്പൂര്‍ണ്ണ ക്ഷേമത്തിനുമാണ്  ഊന്നല്‍ നല്‍കുമ്പോള്‍ ,  ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.’മാനസികാരോഗ്യത്തെ  കേന്ദ്രീകരിക്കുന്ന റിപ്പോര്‍ട്ടിന്റെ പ്രാധാന്യം വിവരിച്ചുകൊണ്ട് മാണ്ഡവ്യ പറഞ്ഞു.  അണുകുടുംബങ്ങളുടെ സംസ്‌കാരം കുട്ടികളില്‍ അന്യഥാത്വം വര്‍ദ്ധിക്കുന്നതിനും തത്ഫലമായി മാനസിക വിഷമത്തിന് കാരണമാകുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കുടുംബവും അധ്യാപകരും പരസ്പര വിശ്വാസത്തോടെയും ബഹുമാനത്തോടെയും  കുട്ടികളുമായി തുറന്ന കൂടിയാലോചന നടത്തണം.മന്ത്രി പറഞ്ഞു

Tags: childrenയുനിസെഫ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

സീബ്രാ ലൈനില്‍ ചിലര്‍ വണ്ടി നിര്‍ത്താറില്ല; പുതിയ കളക്ടര്‍ക്ക് കുട്ടികളുടെ ആദ്യ പരാതി

Kerala

വീണയ്‌ക്കു നേരെയുണ്ടായ ആക്രമണം കണ്ട് മക്കള്‍ ഭയന്നു പോയെന്ന് ജോര്‍ജ് ജോസഫ്, അതുകൊണ്ടു പറഞ്ഞു പോയതാണ്

Kerala

ആലപ്പുഴയില്‍ 2 കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി

World

ഇറാനിലെ സ്‌കൂളില്‍ മിസൈല്‍ പതിച്ച് കൊല്ലപ്പെട്ട ബാലികമാരുടെ എണ്ണം 85 ആയി

Kerala

മലപ്പുറത്ത് പാറക്കുളത്തില്‍ വീണ് 2 വിദ്യാര്‍ഥികള്‍ മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൂഞ്ഞാര്‍ സമം പി.സി. ജോര്‍ജ്

എടപ്പാടി പളനി സ്വാമി, എം.കെ. സ്റ്റാലിന്‍, ജോസഫ് വിജയ്‌

യാര് വിസില്‍ പോടും? ഡിഎംകെയ്‌ക്കെതിരേ കാത്തിരിക്കാം തമിഴക വെട്രി

വാര്‍ത്താ സമ്മേളനങ്ങളില്‍ തുടരുന്ന പിണറായിസം

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.