തൃശൂര്‍: പാല ബിഷപ്പ് നടത്തിയ നര്‍കോട്ടിക് ജിഹാദ് വിവാദം തീവ്രവാദ കെണികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനുള്ള ശ്രമമെന്ന് തൃശൂര്‍ അതിരൂപത മുഖപത്രം.
വിവേക പൂര്‍വ്വമായ അന്വേഷണത്തിന് പകരം പാലാ ബിഷപ്പിന്റെ വാക്കുകളെ വിവാദത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നുവെന്നും തൃശൂര്‍ അതിരൂപത മുഖപത്രം “കത്തോലിക്കാ സഭ” പ്രസിദ്ധീകരിച്ച “വിവാദമോ വിവേകമോ” എന്ന ലേഖനം ചൂണ്ടിക്കാട്ടുന്നു. പരോക്ഷമായി ഇടതുപക്ഷ സര്‍ക്കാരിനെയും ഈ ലേഖനം വിമര്‍ശന വിധേയമാക്കുന്നുണ്ട്. ബിഷപ്പിന്റെ പരാമര്‍ശത്തിനെതിരെ പല സംഘടനകളും ഒറ്റക്കെട്ടായി രംഗത്തുവന്നത് തീവ്രവാദികള്‍ക്കെതിരെ ഉയര്‍ന്ന പൊതുജനശ്രദ്ധ തിരിച്ചുവിടുന്നതിനാണെന്ന സംശയം ബലപ്പെടുന്നതായും ലേഖനത്തില്‍ പറയുന്നു.
ബിഷപ്പിന്റെ പരാമര്‍ശം മതസ്പര്‍ധ ഉണ്ടാക്കാനായിരുന്നില്ല. എന്നിട്ടും അതിനെ അങ്ങിനെ വിമര്‍ശിച്ചു. അതേ സമയം മയക്കമരുന്നുകള്‍ വ്യാപാരം ചെയ്യുന്നതിനെയോ അതുപയോഗിച്ച് മതതീവ്രവാദികള്‍ നടപ്പാക്കുന്ന ഹിഡന്‍ അജണ്ടകളെയോ ആരും തള്ളപ്പറയുന്നില്ലെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ബിഷപ്പിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ചില കേന്ദ്രങ്ങള്‍ പടനയിക്കുന്നത് നാര്‍ക്കോട്ടിക് ജിഹാദിനെ പരോക്ഷമായി ശരിവെക്കുന്നതും പിന്തുണക്കുന്നതുമാണെന്നും ലേഖനം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: